Kerala Pranamam

ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കും

ന്യൂഡല്‍ഹി: ആര്‍.ബി.ഐഗവര്‍ണര്‍ സ്ഥാനത്തുനിന്ന്ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനൊരുങ്ങുന്നു. നവംര്‍ 19നനടക്കാനിരിക്കുന്ന ബോര്‍ഡ്‌യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് പട്ടേലുമായിഅടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്ധനകാര്യ പോര്‍ട്ടലായ ‘മണിലൈഫ്’ റിപ്പോര്‍ട്ട് ചെയ്തു.സര്‍ക്കാരും ആര്‍.ബി.ഐയുംതമ്മിലുള്ള അഭിപ്രായവ്യത്യാസംരൂക്ഷമാകുന്നതിനിടെയാണ് പട്ടേലിന്റെ രാജിവാര്‍ത്തപുറത്തെത്തുന്നത്.പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആര്‍. ബി.ഐയുംസര്‍ക്കാരും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടത്. ആര്‍.ബി.ഐയുടെകരുതല്‍ധനത്തില്‍നിന്ന് കൂടുതല്‍ തുകസര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്.ആര്‍.ബി.ഐയുടെ കരുതല്‍ധനത്തില്‍നിന്ന് 3.6 ലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യംആര്‍.ബി.ഐ നിരസിച്ചു. ഹൗസിങ്, ഫിനാന്‍സിങ് കമ്പനികള്‍ തകരുന്നത് ഒഴിവാക്കാന്‍സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കുക, തകരാന്‍ സാധ്യയുള്ള ബാങ്കുകളെഅതില്‍നിന്ന് രക്ഷിക്കാനായിആര്‍.ബി.ഐ ആവിഷ്‌കരിച്ചപിസിഎ ചട്ടങ്ങളില്‍ ഇളവുവരുത്തുക എന്നിവയാണ് മറ്റുള്ളവ.അതെസമയംബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരെ സംന്ധിച്ച് റിസര്‍വ്ബാങ്ക് മുന്‍ ഗവര്‍ണര്‍ എന്ത്‌നടപടി സ്വീകരിച്ചു എന്ന വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയുടെഓഫീസ്, ധനമന്ത്രാലയം,റിസര്‍വ് ബാങ്ക് എന്നിവക്കകഴിഞ്ഞദിവസം കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദേശംനല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കാരണം കാണിക്കാന്‍ വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ആചാര്യലു ആണ് നോട്ടീസ്അയച്ചത്. വായ്പയെടുത്ത്മുങ്ങിയവരുടെ പട്ടിക പുറത്തുവി
ടണമെന്ന സുപ്രീംകോടതിഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ചാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ഊര്‍ജിത് പട്ടേലിന് കമ്മീഷന്‍കാരണം കാണിക്കല്‍ നോട്ടീസ്അയച്ചത്.

50 കോടി രൂപയോ അതില്‍കൂടുതലോ വായ്പയെടുത്തവരുടെ വിശദാംശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്പിഴ ചുമത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഈ മാസം16നകം അറിയിക്കാനാണ് പട്ടേലിനോട് ആവശ്യപ്പെട്ടത്.

വിവരാവകാശ കമ്മീഷന്റെഈ നടപടിയും പട്ടേലിന്റെരാജിയിലേക്ക് നയിക്കുന്ന ഘടകമായിട്ടാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങളുടെ വിലയിരുത്തല്‍.