Kerala Pranamam

എഎപ്‌സി കപ്പ്: മൂന്നാം തവണയും ഇറാഖി ക്ലബിന്

ബ്‌സറ് (ഇറാഖ്): ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്.സി) കപ്പ് ഒരിക്കല്‍കൂടെ എയര്‍ ഫോഴ്‌സ് ക്ലബ്(അല്‍ ക്വവാ, അല്‍ജാവിയാ) സ്വന്തമാക്കി.ഫൈനലില്‍തുര്‍ക്ക്മെനിസ്താന്‍ ക്ലബായആല്‍റ്റൈന്‍ അസൈറിനെപരാജയപ്പെടുത്തിയാണ് എയര്‍ഫോഴ്‌സ് ക്ലബ് കിരീടം ഉയര്‍ത്തിയത്. ഇത് തുടര്‍ച്ചയായമൂന്നാം തവണയാണ് ഇറാഖിക്ലബായ എയര്‍ ഫോഴ്‌സ് എഎഫ് സി കപ്പ് ഉയര്‍ത്തുന്നത്. ഇന്നലെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കായിരുന്നു എയര്‍ഫോഴ്‌സിന്റെ വിജയം. അംദി അഹമ്മദും, ഇബ്രാഹിംബായേഷുമാണ് ് എയര്‍ഫോഴ്സിനായി ഗോളുകള്‍നേടിയത്. ഹംദി അഹ്മദിനെടൂര്‍ണമെന്റിലെ മികച്ച താരമായിതെരഞ്ഞെടുത്തു. 2016ല്‍ ബെംഗളൂരു എഫ്സിയെ ഫൈനലില്‍ പരാജയെപ്പടുത്തിയതും എയര്‍ഫോഴ്‌സ് ക്ലബായിരുന്നു.തോല്‍വിഅറിയാതെയാണ് ഇറാഖി ടീം ഫൈനല്‍ വരെ എത്തിയത് .ഇറാഖിലെ ബ്‌സ്‌റയിലെ സ്‌പോര്‍ട്ട് സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍ അരങ്ങേറിയത്. ഈ ജയത്തോടെ അല്‍ ഖ്വാവഅല്‍ ജാവിയാ ക്ലബ് എ.എഫ്.സി കപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി മൂന്നു കിരീടങ്ങള്‍ തുടര്‍ച്ചയായി നേടുന്ന ആദ്യത്തെടീമായി മാറി. ഇതോടെ ഇറാഖിടീം മുന്നു കിരീടങ്ങള്‍ നേടിയകുവൈറ്റി ക്ലബ്ബായ അല്‍ കുവൈറ്റിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 2012, 2014 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് കുര്‍ദിസ്ഥാന്‍ ക്ലബ്ബായഅല്‍റ്റിന്‍ അസിര്‍. മൂന്നാം തവ
ണയും രണ്ടാം സ്ഥാനം കൊണ്ടുമടങ്ങാനെ കുര്‍ദുകള്‍ക്കുകഴിഞ്ഞുള്ളു.