എറണാകുളം :എറണാകുളംബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു; വിവിധ സ്ഥലങ്ങളിലെ നിരക്കുകള്‍ ഇങ്ങനെകൊച്ചി: എറണാകുളം- കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ രാവിലെ 8.50 നു പുറപ്പെട്ടു. വൈകിട്ട് 5.50നു ബെംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു.