പത്തനംതിട്ട പെരുനാടില്‍ എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ കയറി ഭക്തര്‍. കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് ഷര്‍ട്ട് ധരിച്ച് ദര്‍ശനം.സ്ഥലത്ത് പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുന്‍പ് ആവശ്യപ്പെട്ടിരുന്നു
നേരത്തെ കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുമതി നല്‍കിയിരുന്നു. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്റെ വാര്‍ഷിക പൊതുയോഗമാണ് തീരുമാനം എടുത്തത്. ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഉടുപ്പിട്ട് ആണുങ്ങളെ അമ്പലത്തില്‍ കയറ്റാന്‍ തീരുമാനിച്ചത്.