ഐ
ഐപിഎല്‍ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയില്‍ തുടക്കം. താരലേലം ആരംഭിച്ച് അര മണിക്കൂര്‍ പിന്നിടും മുന്‍പേ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിലെത്തിയിരുന്നു. എന്നാല്‍ ശ്രേയസ് അയ്യരുടെ റെക്കോര്‍ഡ് മിനിറ്റുകള്‍ക്കുള്ളില്‍ വീണു. ഋഷഭ് പന്തിനെ 27 കോടി എന്ന റെക്കോഡ് തുകയ്ക്ക് ലക്നൗ സ്വന്തമാക്കി.
എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വില കുത്തനെ ഇടിഞ്ഞു. ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ജോസ് ബട്‌ലര്‍ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍. 26.75 കോടി രൂപയ്ക്ക് ശ്രെയസ് അയ്യര്‍ പഞ്ചാബ് കിങ്‌സില്‍ എത്തി. കഗീസോ റബാദ 10.75 കോടി ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തി. ആര്‍.ടി.എം. ഉപയോഗിച്ച് അര്‍ഷദീപിനെ പഞ്ചാബ് കിങ്സ് 18 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ജിദ്ദയില്‍ വാശിയേറിയ താരലേലം തുടരുകയാണ്.
ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററിലാണ് ലേലം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി രണ്ടുദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 1574 പേരില്‍നിന്നായി 574 പട്ടിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവിടാന്‍ കഴിയുക.
നിലവിലെ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പര്‍ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം.10 ടീമുകളിലായി 204 താരങ്ങള്‍ക്കാണ് അവസരം ലഭിക്കുക. 10 ടീമുകള്‍ക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്.