Kerala Pranamam

ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പ് ജേസണ്‍ റോയിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സ്

 

 

 

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ തകര്‍ത്തടിച്ച ജേസണ്‍ റോയിയുടെ ഇന്നിംഗ്സ് താരത്തിന് ഐപിഎല്‍ ലേലത്തിന് മുമ്ബ് വലിയ ഗുണം നല്‍കിയേക്കും.ഐപിഎല്‍ മെഗാ ലേലം ആരംഭിക്കുവാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയാണ് 57 പന്തില്‍ 116 റണ്‍സ് ജേസണ്‍ റോയി നേടിയത്.ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, റഷീദ് ഖാന്‍ എന്നിവരടങ്ങിയ മുന്‍ നിര പേസര്‍മാരടങ്ങിയ ബൗളിംഗ് നിരയെയാണ് ജേസണ്‍ റോയി അടിച്ച്‌ പറത്തിയത്. 11 ഫോറും 8 സിക്സുമാണ് താരം നേടിയത്.ജേസണ്‍ റോയിയുടെ മികവില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് 3 വിക്കറ്റ് നഷ്ടത്തില്‍ ലാഹോര്‍ ഖലന്തേഴ്സ് നല്‍കിയ 204 റണ്‍സ് മറികടക്കുകയായിരുന്നു. ലാഹോറിന് വേണ്ടി ഫകര്‍ സമന്‍ 45 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 17 പന്തില്‍ 41 റണ്‍സ് നേടി.