Kerala Pranamam

ഐ-ലീഗ് : ചെന്നൈ സിറ്റിയോട് ഗോകുലം തോറ്റു (2-3); തോല്‍വി സ്വന്തം കാണികള്‍ക്കു മു്ന്നില്‍

കോഴിക്കോട്: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോകുലത്തിന് ലീഗിലെ ആദ്യ പരാജയം.ഇന്ന് ചെന്നൈ സിറ്റിയെ നേരിട്ടഗോകുലം അവസാന നിമിഷംവരെ പൊരുതി എങ്കിലും പരാജയംഒഴിവാക്കാന്‍ ആയില്ല. അഞ്ചുഗോളുകള്‍ പിറന്ന മത്സരത്തില്‍രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈ സിറ്റി വിജയിച്ചത്. കളിയുടെ മൂന്നാം മിനുട്ടില്‍തന്നെ ഒരുഗോളിന് മുന്നില്‍എത്തിയ ശേഷമായിരുന്നു ഗോകുലം പരാജയത്തിലേക്ക് ഇന്ന്‌പോയത്.മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ ഗോകുലത്തിന് പെനാള്‍ട്ടിലഭിച്ചു. ഗോകുലത്തിന്റെസ്റ്റാര്‍സ്‌ട്രൈക്കറായ അന്റോണിയോജര്‍മ്മന്‍ എടുത്ത പെനാള്‍ട്ടി കിക്ക് ലക്ഷ്യം പിഴക്കാതെ വലയില്‍വീണു. ജര്‍മ്മന്റെ ഗോകുലത്തിനായുള്ള ആദ്യ ഗോളായിരുന്നുഇത്. പക്ഷെ ഈ ഗോളിനുശേഷം കളി ചെന്നൈയിന്റെകയ്യിലായി.സ്പാനിഷ് താരംമാന്‍സിയുടെ നേതൃത്വത്തില്‍ഒന്നിനു പിറകെ ഒന്നായി ഗോകുലത്തിന്റെ പ്രതിരോധനിരക്കുനേരെ ആക്രമണം വന്നു.ഷി ിന്‍ രാജും ഗോള്‍ പോസ്റ്റും കുറച്ച് നേരം ഗോള്‍വീഴാതെ കാത്തു എങ്കിലുംഅത് അധിക നേരം നീണ്ടില്ല.22-ാം മിനുട്ടില്‍ രാജു ചെന്നൈസിറ്റി അര്‍ഹിച്ച സമനില ഗോള്‍നേടി. 31ആം മിനുട്ടില്‍ മാന്‍സിചെന്നൈസിറ്റിക്ക് ലീഡും നേടിക്കൊടുത്തു. മാന്‍സിയുടെലീഗിലെ നാലാംഗോളായിരുന്നുഇത്. 42ആം മിനുട്ടില്‍ മാന്‍സിപരിക്കേറ്റ്പുറത്ത് പോയി എങ്കിലുംചെന്നൈ സിറ്റിയുടെ കരുത്ത് കുറഞ്ഞില്ല.രണ്ടാം പകുതിയില്‍  അനീര്‍ മൊഹിയിദ്ദീന്‍മൂന്നാം തവണയും ഗോകുലംപ്രതിരോധം ഭേദിച്ചു. സ്‌കോര്‍3-1പക്ഷെ ആ ഗോളിന് തൊട്ടടുത്ത നിമിഷം തന്നെഗോകുലംമറുപടി കൊടുത്ത്. വി പിസുഹൈറിന്റെ ബോക്‌സിനു പുറത്ത് നിന്നുള്ള സ്‌ട്രൈക്ക് തടയാന്‍ ചെന്നൈ ഡിഫന്‍സിനോഗോളിക്കോ ആയില്ല. പിന്നീടേങ്ങാട്ട് രാജേഷ്, സുഹൈര്‍,ആര്‍തര്‍ എന്നീ മൂന്ന് അറ്റാക്കിങ് താരങ്ങളും സമനിലഗോളിനായി ആഞ്ഞു ശ്രമിച്ചു.മുഡെ മൂസയുടെ സ്‌ട്രൈക്കില്‍ചെന്നൈ സിറ്റി പോസ്റ്റില്‍ വരെഎത്താന്‍ ഗോകുലത്തിനായി.എന്നാല്‍ സമനില ഗോള്‍ പിറന്നില്ല. കളിയുടെ അവസാനനിമിഷം അനാവശ്യ ഫൗളിന് ഗോകുലം കേരള എഫ് സിക്യാപ്റ്റന്‍ മൂസ ചുവപ്പ് കാര്‍ഡ്കണ്ട് പുറത്ത് പോവുകയുംചെയ്തു.ഈ ജയത്തോടെ ഏഴു പോയന്റുമായി ചെന്നൈ സിറ്റിലീഗില്‍ ഒന്നാമത് എത്തി. മൂന്ന് മത്സരങ്ങളില്‍ നിന്നായി9 ഗോളുകള്‍ ചെന്നൈ സിറ്റിഅടിച്ചു കൂട്ടി.