മലയാളികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ഓസ്‌ട്രേലിയയിലും വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍. പ്രീ റിലീസ് കളക്ഷനില്‍ ഓസ്‌ട്രേലിയയിലും ചിത്രം റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ റിലീസ് ചെയ്യുന്ന തിയറ്ററുകളുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും എമ്പുരാന്‍ തന്നെ രാജാവ്. എമ്പുരാന്‍ സര്‍വകാല റെക്കോഡ് തിരുത്തി മുന്നേറുകയാണെന്ന് ചിത്രത്തിന്റെ ഓവര്‍സീസ് വിതരണക്കാരായ സൈബര്‍ സിസ്റ്റംസ് ഉടമ ജോണ്‍ ഷിബു പറഞ്ഞു.
ലൂസിഫറിന്റെ രണ്ടാം ഭാ?ഗമായി മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ക്ക് പുറമേ വിദേശ താരങ്ങളുള്‍പ്പെടെ അണിനിരക്കുണ്ട്. മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ വമ്പന്‍ സാങ്കേതിക മികവും ദൃശ്യ വിസ്മയവുമായി വരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ തരംഗം തീര്‍ത്തിരിക്കുകയാണ്. ഈ മാസം 27ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.