Kerala Pranamam

‘കാടകം ‘ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകര നിര്‍മിച്ച് ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ വരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി. 2002-ല്‍ ഇടുക്കിയിലെ മുനിയറയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റ കഥയൊരുക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കള്‍ നേരിടുന്ന പ്രതിസന്ധികളും അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങളുമാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ ജയിന്‍ ക്രിസ്റ്റഫര്‍ ചൂണ്ടിക്കാട്ടി. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമ്ബൂരി, കല്ലാര്‍, പൊന്മുടി, തെന്മല, റാന്നി, വണ്ടിപെരിയാര്‍, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായ കാടകത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമല്‍, റ്റി. ജോസ് പാലാ, ജോസ് ചാക്കോ,ഗോവിന്ദന്‍ നമ്ബൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,നന്ദന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പങ്കെടുക്കാനാരുങ്ങുന്ന ചിത്രം 2025-ല്‍ തിയേറ്ററുകളില്‍ എത്തും.