നേവി നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്, സാമൂഹിക അകലം പാലിക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിയിരിക്കുന്നത്. ‘2020 വര്‍ഷം ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നു. നല്ല ഭാവി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു,’ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡില്‍ എഴുതിയതിങ്ങനെയാണ്. ചൈനയിലെ ഹുബൈ പ്രദേശത്തിന്റെ തലസ്ഥാനമായ വുഹാനില്‍ 2019 ന്റെ അവസാന കാലത്താണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് 1.1 കോടിയോളം ആളുകളെ ലോക്കഡൗണിന് വിധേയമാക്കിയിരുന്നു. ലോകത്തെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണുകളിലൊന്നായിരുന്നു ഇത്. 2020 ഏപ്രില്‍ വരെ വുഹാനിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നു പോന്നു. 76 ദിവസം പ്രദേശത്തെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു.
കഴിഞ്ഞ വര്‍ഷം വളരെ പരിമിതമായ രീതിയില്‍ മാത്രമേ വുഹാന്‍ സര്‍വകലാശാല ബിരുദ ദാന ചടങ്ങുകള്‍ നടത്തിയിരുന്നുള്ളൂ. പരിപാടികള്‍ അഥികവും ഓണ്‍ലൈന്‍ വഴി നടത്താനായിരുന്നു സര്‍വകലാശാല അധികൃതര്‍ താല്‍പര്യപ്പെട്ടത്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌കും ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും അവര്‍ ഉറപ്പുവരുത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ചടങ്ങില്‍ പങ്കെടുത്ത 2,200 വിദ്യാര്‍ത്ഥികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷത്തെ ബിരുദദാന ചടങ്ങിന്റെ ഭാഗമാകാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികളാണ്.
എന്നാല്‍ ഇപ്പോള്‍ കോവിഡ് മഹാമാരിയെ വലിയ തോതില്‍ ചൈന മറികടന്നിട്ടുണ്ട്. കൃത്യമായ മുന്‍കരുതലുകളും, അതിര്‍ത്തി പരിശോധനയും, ക്വാറന്റീന്‍ നിയമങ്ങളും, ആരോഗ്യ കോഡ് പോലുള്ള ഓണ്‍ലൈന്‍ നടപടികളുമൊക്കെയായി ചൈന ശക്തമായ നടപടികളാണ് കോവിഡ് പ്രതിരോധിക്കാനായി സ്വീകരിച്ചത്.ഇരുപത് പുതിയ കേസുകളാണ് ഇന്നലെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പതിനെട്ട് പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. തെക്കന്‍ ഗ്വാങ്‌ഡോങ് പ്രദേശത്താണ് മറ്റു രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 4,636 പേര്‍ കോവഡ് ബാധിച്ച് ചൈനയില്‍ മരണപ്പെട്ടു എന്നതാണ് ഔദ്യോഗിക കണക്ക്. ഇതില്‍ അധിക പേരും മരിച്ചത് വുഹാനിലാണ്.വുഹാന്‍ സര്‍വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ച് ബാനറില്‍ ഒരു ചൈനീസ് കവിത കുറിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: ‘കുതിക്കുന്ന മത്സ്യങ്ങള്‍ക്ക് സമുദ്രം അതിരില്ലാത്തതാണ്.’ഇന്നലെ മാത്രം 62,224 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 2,96,33,105 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. 70 ദിവസത്തിന് ശേഷം ആദ്യമായി നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒമ്പത് ലക്ഷത്തില്‍ താഴെയെത്തി.