Kerala Pranamam

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് അഗ്നിപരീക്ഷ; അനസ് കളത്തിലിറങ്ങും

ജംഷെഡ്പൂര്‍:ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ കേരളബ്ലാസ്റ്റേഴ്‌സ് ഇന്ത്യയുടെ സ്റ്റീല്‍സിറ്റിയായ ജംഷെഡ്പൂരിലെ ജെ.ആര്‍.ടി ടാറ്റ സ്‌പോര്‍ട്‌സ്‌കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ ജംഷെഡ്പൂര്‍ എഫ്.സിയെനേരിടും.നാല് മത്സരങ്ങളില്‍ നിന്ന് ജംഷെഡ്പൂര്‍ ഒരു ജയവും മുന്നുസമനിലയുമായി ആറ് പോയിന്റോടെ ആറാം സ്ഥാനത്താണ്.കേരള ബ്ലാസറ്റേഴ്സ് മൂന്നുമത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട്‌സമനിലയുമായി അഞ്ച് പോയിന്റോടെ ഏഴാം സ്ഥാനത്തും.രണ്ടു ടീമുകളും ഇതുവരെതോറ്റിട്ടില്ല. എന്നാല്‍ കേരളബ്ലാസറ്റേഴ്‌സ് മൂന്നു മത്സരങ്ങള്‍ മാത്രമെ കളിച്ചിട്ടുള്ളു. കഴിഞ്ഞസീസനിലും ഇരുടീമുകളുംഅഞ്ചും ആറും സ്ഥാനങ്ങളിലാണ് ഫിനീഷ് ചെയ്തത്. കഴിഞ്ഞ സീസണിലെ നവാഗതരായിരന്നു സ്റ്റീവ് കോപ്പല്‍നയിച്ച ജംഷെഡ്പൂര്‍. ഈ സീസണില്‍ ജംഷെഡ്പൂര്‍ പുതിയപരിശീലകന്‍ സെസാര്‍ ഫെര്‍ണാïോയുടെ കീഴിലാണ്.കഴിഞ്ഞ സീസണില്‍ കൊച്ചിയിലാണ് ഇരു ടീമുകളും ആദ്യമായിഏറ്റുമുട്ടിയത്. ഗോള്‍ രഹിതസമനിലയായിരുന്നു മത്സരഫലം. ജംഷെഡ്പൂരില്‍ കേരളബ്ലാസ്റ്റേഴ്‌സ് 1-2നു തോറ്റു.ഇത്തവണ ഓസ്‌ട്രേലിയന്‍ലോകകപ്പ് താരം ടിം കാഹിലിന്റെ താരപ്രഭയായിരുന്നു ജംഷെഡ്പൂര്‍ എടുത്തുകാണിച്ച ്രപധാന സവിശേഷത .എന്നാല്‍ഇതുവരെ ടിം കാഹിലിനു തന്റെകളിമിടുക്ക് പുറത്തെടുക്കാനായിട്ടില്ല.കേരള ബ്ലാസ്റ്റേഴസിനുംഎ.ടി.കെയ്ക്ക് എതിരായ ആദ്യമത്സരത്തിലെ 2-0 വിജയത്തിനുശേഷം രണ്ടു സമനിലകള്‍ സമ്മതിക്കേണ്ടി വന്നത് മഞ്ഞപ്പടയെനിരാശരാക്കുന്നു.അനസ് എടത്തൊടിക ഇന്ന്കളിക്കാനിറങ്ങും എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിനെസന്തോഷിപ്പിക്കുന്ന ഘടകം. കോച്ച് ഡേവിഡ് ജെയിംസും അനസില്‍ വലിയ പ്രതീക്ഷകളാണ് അര്‍പ്പിച്ചിരിക്കുന്നത്.