Kerala Pranamam

കൊച്ചിയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം; സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാകമെന്ന് ഉടമ

കൊച്ചിയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം. എറണാകുളം സൗത്ത് പാലത്തിന് സമീപം പുലര്‍ച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടര മണിക്കൂറോളം നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.
സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാണോയെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമയുടെ ബന്ധു പ്രദീപ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയില്ലെന്നും പ്രദീപ് പറയുന്നു. തീപിടുത്തത്തിനു മുന്‍പ് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി കടയുടമയുടെ മാതാവ് സരസ്വതി പറഞ്ഞു.
പുലര്‍ച്ചെ 2.30നും 3 നും ഇടയിലാണ് തീപിടുത്തം ഉണ്ടായിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ലൈസന്‍സ് ഇല്ല. ഫയര്‍ഫോഴ്‌സിന്റെ പത്തിലധികം യൂണിറ്റുകള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം നടത്തുന്നുവെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ 24 നോട് പറഞ്ഞു.