Kerala Pranamam

കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍ നായിഡുവിനെ വിമര്‍ശിച്ച് ലക്ഷ്മി പാര്‍വതി

ഹൈദരാബാദ്: തെലുങ്ക് ദേശംപാര്‍ട്ടി (ടി.ഡി.പി) കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിനെതിരെ ടി.ഡി.പി സ്ഥാപകന്‍എന്‍.ടി രാമറാവുവിന്റെ ഭാര്യലക്ഷ്മിപാര്‍വ്വതി രംഗത്ത്.തെലുങ്കന്റെ ആത്മാഭിമാനംസംരക്ഷിക്കാന്‍ തന്റെ ഭര്‍ത്താവ്ഉയിര്‍ത്തെഴുന്നേറ്റിരുന്നെങ്കില്‍എന്നാണ് അവര്‍ പ്രതികരിച്ചത്.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്‌കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ടി.ഡി.പി തീരുമാനമെടുത്തത്.എന്നാല്‍, കോണ്‍ഗ്രസിനെനാമാവശേഷമാക്കാന്‍ വേïിപിറവിയെടുത്ത പാര്‍ട്ടി കോണ്‍ഗ്രസുമായിത്തന്നെ സഖ്യംചേരുന്നത് എത്രമാത്രം വിരോധാഭാസം ആണെന്ന് ലക്ഷ്മിപാര്‍വ്വതി അഭിപ്രായപ്പെടുന്നു.
മരിച്ചുപോയ ഭര്‍ത്താവിനെ അഭിസംബോധന ചെയ്ത് കത്തെഴുതിയാണ് ലക്ഷ്മിപാര്‍വ്വതി തന്റെപ്രതിഷേധം അറിയിച്ചിരിക്കുന്നത്. തെലുങ്കന്റെ ആത്മാഭിമാനംസംരക്ഷിക്കാന്‍പുനര്‍ജനിക്കൂഎന്നാവശ്യപ്പെട്ടാണ് കത്ത്എഴുതിയിരിക്കുന്നത്. 1982ലാണ്എന്‍.ടി രാമറാവു തെലുങ്ക് ദേശംപാര്‍ട്ടി രൂപീകരിച്ചത്.കോണ്‍ഗ്രസിനോടുള്ള
ശത്രുത മാത്രമായിരുന്നു പാര്‍ട്ടി രൂപീകരണത്തിലേക്ക്‌വഴിവച്ചത്. 1993ലാണ് എന്‍.ടി.ആര്‍ ലക്ഷ്മിപാര്‍വ്വതിയെ വിവാഹം ചെയ്തത്. പാര്‍ട്ടികാര്യങ്ങളില്‍ ഇടപെടുന്നതിനെചോദ്യം ചെയ്ത് എന്‍ടിആറിന്റെ മരുമകന്‍ കൂടിയായ ചന്ദ്രബാബു നായിഡു ലക്ഷിമപാര്‍വതിക്കെതിരെ പടനയിച്ച ചരിത്രവുമുണ്ട്.കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള നായിഡുവിന്റെതീരുമാനം ലക്ഷക്കണക്കിന്‌വരുന്ന ടി.ഡി.പി അണികളെ നിരാശപ്പെടുത്തുന്നതാണെന്നുംകത്തില്‍ ലക്ഷ്മിപാര്‍വ്വതി അഭിപ്രായപ്പെട്ടിട്ടുണ്ട്.