Kerala Pranamam

കോളേജില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി ഐഎസില്‍ ചേര്‍ന്നതായി സൂചന

ന്യൂഡല്‍ഹി: കോളേജില്‍നിന്ന് കാണാതായ വിദ്യാര്‍ത്ഥി
ആഗോള ഭീകര സംഘടനയായഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന
തായി സൂചന. ഗ്രേറ്റര്‍ നോയിഡയിലെ കോളജില്‍നിന്നുകഴിഞ്ഞയാഴ്ച കാണാതായകശ്മീരി വിദ്യാര്‍ഥി അഹ്‌തേഷാംബിലാലാണ് ഐഎസില്‍ചേര്‍ന്നതായി കരുതുന്നത്.
ഇയാള്‍ ഐസിസ് പതാകയ്ക്കുമുന്നില്‍ കറുത്ത കുപ്പായവുംതലപ്പാവും ധരിച്ചു നില്‍ക്കുന്നചിത്രം സമൂഹമാധ്യമങ്ങളില്‍പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണിത്. പതിനേഴുകാരനായഅഹ്‌തേഷാമിനെ കഴിഞ്ഞ 28 മുതലാണു കാണാതായത്. ഇയാള്‍ശ്രീനഗറില്‍ മടങ്ങിയെത്തി ഐഎ
സില്‍ ചേര്‍ന്നുവെന്നാണു പൊലീസ് കരുതുന്നത്.28നു ഡല്‍ഹിക്കു പോകാനായി അധികൃതരില്‍നിന്ന്
അനുവാദം വാങ്ങിയ ശേഷമാണ്ബിലാല്‍ കോളജ് വിട്ടത്. പിറ്റേന്നു ബിലാല്‍ തിരിച്ചുവരാതിരുന്നതോടെ കോളജ് അധികൃതര്‍അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
തുടര്‍ന്നു ഗ്രേറ്റര്‍ നോയിഡപൊലീസ് സ്‌റ്റേഷനില്‍ കുട്ടിയെകാണാതായതായി പരാതിനല്‍കി. ശ്രീനഗറിലും കേസ് റജിസ്റ്റര്‍ചെയ്തിട്ടുണ്ട്. മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നപൊലീസ്, ബിലാല്‍ ശ്രീനഗറിലുണ്ടെïന്നു 48 മണിക്കൂറിനുള്ളില്‍കണ്ടെത്തി.തിങ്കളാഴ്ച പിതാവുമായിസംസാരിച്ചശേഷം മൊബൈല്‍സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഡല്‍ഹി മെട്രോ ട്രെയിനില്‍ കോളജിലേക്കു മടങ്ങുകയാണെന്നാണു പിതാവിനോടുപറഞ്ഞത്. ഇതിനു പിന്നാലെയാ
ണ് ബിലാല്‍ ഐഎസില്‍ ചേര്‍ന്നതായി സമൂഹമാധ്യമങ്ങളില്‍കുറിപ്പു പ്രത്യക്ഷപ്പെട്ടത്. തെക്കന്‍ കശ്മീരില്‍ ഭീകരര്‍ക്കു സ്വാധീനമുള്ള പുല്‍വാമ ജില്ലയില്‍ബിലാല്‍ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇയാളെ കണ്ടെത്താനുള്ളതീവ്രശ്രമത്തിലാണു പൊലീസ്.