ക്രിക്കറ്റ് നിയന്ത്രണ രേഖയിലേക്കു രണ്ടു പെണ്‍ പുലികള്‍
Arya s
ന്യൂഡല്‍ഹി: ലിംഗ സമത്വവും,തുല്യ നീതിയും പ്രസക്തമായ ഈ കാലഘട്ടത്തില്‍ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കാനുംവനിതകള്‍. ഇന്ന് കൊല്‍ക്കൊത്തയിലും, 19ന് ഭിലായിലുംആരംഭിക്കുന്ന 23 വയസിനുതാഴെയുള്ളവരുടെ സി.കെ.നായിഡു ക്രിക്കറ്റ് ട്രോഫി ക്കുവേണ്ടിയുള്ള കളികള്‍ നിയന്ത്രിക്കുന്നത് രïു ‘പെണ്‍പുലികളായിരിക്കും .മുംബൈയില്‍ നിന്നുള്ള വൃന്ദരതിയും ചെന്നൈയില്‍ നിന്നുള്ള എന്‍ ജനനിയുമാണ്പുരുഷ കേസരികളുടെ കളി നിയന്ത്രിക്കുക. ഇന്ന് മണിപ്പൂരും മിസോറാമും തമ്മിലാണ് കല്യാണിയിലെ ബംഗാള്‍ ക്രിക്കറ്റ്അസോസിയേഷന്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടുക.അതിനാല്‍ വൃന്ദരതിയാകും ആദ്യമായി പുരുഷ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന വനിതാ അമ്പയര്‍ എന്ന ബഹുമതി കരസ്ഥമാക്കുകയ ത്രിപുരയും ആന്ധ്രയും തമ്മില്‍ നവംബര്‍19ന് ആരംഭിക്കുന്ന മത്സരമായിരിക്കും ജനനി നിയന്ത്രിക്കുക.