Kerala Pranamam

ക്രൈം ത്രില്ലര്‍ ‘ഒരുവാതില്‍കോട്ട’യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്

‘ഒരു വാതില്‍ കോട്ട’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബ്ലൂമൗണ്ട് ക്രിയേഷന് വേണ്ടി ഫുട്ട്‌ലൂസേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഒരു വാതില്‍ കോട്ട’.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. ഡോ. വിജയന് കൈമാറി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.ബാബു ഫുട്ട്‌ലൂസേഴ്‌സ് നിര്‍മിച്ച് ആര്‍. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം, സമീപകാലങ്ങളില്‍ കലാലയങ്ങളില്‍ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയില്‍പ്പെട്ടവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ഇന്ദ്രന്‍സ്, ശങ്കര്‍, സീമ, ചാര്‍മിള, രമ്യ പണിക്കര്‍, മിഥുന്‍ മുരളി, സോന നായര്‍, ഗീതാ വിജയന്‍, ജയകുമാര്‍, നെല്‍സണ്‍, തങ്കച്ചന്‍ വിതുര, അഞ്ജലികൃഷ്ണ, കൃഷ്ണപ്രിയദര്‍ശന്‍, പൂജപ്പുര രാധാകൃഷ്ണന്‍, സുബ്ബലക്ഷ്മി, ജ്യോത്സവര്‍ഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സാബു വിക്രമാദിത്യന്‍, മനു സി കണ്ണൂര്‍, ആര്‍കെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.ഛായാഗ്രഹണം- ബാബു രാജേന്ദ്രന്‍, കഥ തിരക്കഥ- അഖിലന്‍ ചക്രവര്‍ത്തി, എഡിറ്റിംഗ്, കളറിസ്റ്റ്- വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസര്‍- പ്രിയദര്‍ശന്‍, ഗാനരചന- എസ് ദേവദാസ്, ജയകുമാര്‍, കൃഷ്ണാ പ്രിയദര്‍ശന്‍, സംഗീതം- മിഥുന്‍ മുരളി, ആര്‍സി അനീഷ്, രഞ്ജിനി സുധീരന്‍, ആലാപനം- വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സ്‌ന, ആര്യ, ജ്യോതിര്‍മയി, മണക്കാട് ഗോപന്‍.ചമയം- അനില്‍ നേമം, ഉദയന്‍, അശ്വതി, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകന്‍- കിഷോര്‍ലാല്‍(വിഷ്ണു റോയല്‍ വിഷന്‍), കല- പ്രിന്‍സ് തിരുവാര്‍പ്പ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, എം സെവന്‍, ആരഭി, എം എസ് മ്യൂസിക്, മീഡിയാ സിറ്റി, വിഷ്വല്‍ എഫക്ട്‌സ്- ശ്രീജിത്ത് കലൈയരശ്.കോറിയോഗ്രാഫി- സജീഷ് ഫുട്ട്ലൂസേഴ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിവിന്‍ മഹേഷ്, അസോസിയേറ്റ് ഡയറക്ടര്‍- അഖിലന്‍ ചക്രവര്‍ത്തി, സംവിധാന സഹായികള്‍- ഷണ്‍മുഖന്‍, ജിനീഷ് മുകുന്ദന്‍, അതുല്‍ ഭുവനേന്ദു, അപൂര്‍വ്വ, ഡിസൈന്‍സ്- സനൂപ് വാഗമണ്‍, പിആര്‍ഒ- അജയ് തുണ്ടത്തില്‍.