Kerala Pranamam

ക്വീന്‍ എലിസബത്തിലെപുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എം പത്മകുമാറിന്റെ അടുത്ത ചിത്രത്തില്‍ നരേനും മീരാ ജാസ്മിനുമാണ് പ്രധാന താരങ്ങളായി എത്തുന്നത്. സംവിധായകന്‍ രഞ്ജിത് മണമ്ബറക്കാട്ട്, ശ്രീറാം മണമ്ബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് .”ക്വീന്‍ എലിസബത്ത്” എന്നാണ്. സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.രക്ഷാധികാരി ബൈജു ഒപ്പിന്റെ കഥയും അടുത്തിടെ പുറത്തിറങ്ങിയ സന്തോഷത്തിന്റെ തിരക്കഥയും എഴുതിയ അര്‍ജുന്‍ ടി സത്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഈ ലൈറ്റ് ഹാര്‍ട്ട്ഡ് എന്റര്‍ടെയ്നര്‍. അച്ചുവിന്റെ അമ്മ, ഒരേ കടല്‍, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.തമിഴ്-മലയാളം ദ്വിഭാഷയായ അദൃശ്യം (തമിഴില്‍ യുഗി) എന്ന ചിത്രത്തിലാണ് നരേന്‍ അവസാനമായി അഭിനയിച്ചത്. അതേസമയം, കഴിഞ്ഞ വര്‍ഷം സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെ മീരാ ജാസ്മിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തി.