സ്ഥിരമായുള്ള വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക പോലുള്ള പ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ പ്രധാനമാണ്. ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും വ്യായാമം സഹായിക്കുന്നു. ഇതുകൂടാതെ സമീകൃതവും പോഷകാഹാരപ്രദവുമായ ഭക്ഷണശീലങ്ങളും നിത്യജീവിതത്തിന്റെ ഭാഗമാക്കുക. പുകവലിയും അമിത മദ്യപാനവും പ്രത്യുല്‍പ്പാദന ശേഷിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ അത്തരം ദുശ്ശീലങ്ങളില്‍ നിന്നകന്നു നില്‍ക്കുക. നിങ്ങളൊരു അച്ഛനോ അമ്മയോ ആകാന്‍ തയാറെടുക്കുകയാണെങ്കില്‍ ഇത്തരം കാര്യങ്ങളിലൊക്കെ ആവശ്യമായ ശ്രദ്ധ നല്‍കണമെന്ന് വിദഗ്ധര്‍ പറയുന്നു.
സ്വന്തം പ്രത്യുല്‍പ്പാദനവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് ഗര്‍ഭധാരണത്തിന് ആവശ്യമാണ്. അണ്ഡോത്പാദനത്തിന്റെ സമയം അറിയുന്നതും അതിനനുസരിച്ച് ലൈംഗികബന്ധം ആസൂത്രണം ചെയ്യുന്നതും ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ലൈംഗികമായി പകരുന്ന അണുബാധകള്‍ (എസ്ടിഐകള്‍), ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പോലുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യുകയാണ് പ്രധാനം. ഈ അവസ്ഥകള്‍ ചികിത്സിച്ചില്ലെങ്കില്‍, പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുകയോ ഗര്‍ഭകാലത്ത് സങ്കീര്‍ണതകളിലേക്ക് നയിക്കുകയോ ചെയ്യും. പങ്കാളിയുമായി തുറന്നു സംസാരിക്കുകയും നിങ്ങളുടെ ഡോക്റ്ററുമായുള്ള പതിവ് കൂടിക്കാഴ്ചകളും ഇക്കാര്യത്തില്‍ പ്രധാനമാണെന്നു ഡോ. കുഞ്ഞിമൊയ്തീന്‍ പറയുന്നു.
പങ്കാളികള്‍ തമ്മില്‍ ലൈംഗികവും പ്രത്യുത്പാദനപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ പരസ്പരം മനസിലാക്കാനും ആശങ്കകള്‍ പരിഹരിക്കാനും കഴിയും. കൃത്യമായ ഇടവേളകളില്‍ ഡോക്റ്ററെ സന്ദര്‍ശിക്കുന്നതിലൂടെ സമയബന്ധിതമായി പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും സഹായകരമാകുന്നു. ഇത്തരത്തിലുള്ള സമീപനം ഗര്‍ഭധാരണ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ലൈംഗിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
നല്ല ലൈംഗികാരോഗ്യ ശീലങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കുകയും പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐവിഎഫ് ചികിത്സാകേന്ദ്രത്തില്‍ ലൈംഗിക ആരോഗ്യവും ഗര്‍ഭധാരണവും ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നു. പങ്കാളികള്‍ക്കിടയിലുള്ള ആശങ്കകള്‍ തുറന്നു സംസാരിക്കാനും ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ശ്രമിക്കുന്നതിലൂടെ ലൈംഗിക ആരോഗ്യവും പ്രതുല്‍പ്പാദന ശേഷിയും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനും തങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം സമഗ്രമായി മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ലൈംഗിക ആരോഗ്യ അവബോധത്തിന് മുന്‍ഗണന നല്‍കുന്നതിലൂടെ, ദമ്പതികള്‍ക്ക് തങ്ങളുടെ ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ മനസിലാക്കാനും അതനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാനും കഴിയുമെന്നും ഡോ.കുഞ്ഞുമൊയ്തീന്‍പറഞ്ഞു