അടൂര്‍: 1934 ജനുവരി 19നാണ് ഗാന്ധിജി അടൂരില്‍ എത്തുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് 13 വര്‍ഷം മുമ്പ്. ടൗണില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള വടക്കത്തുകാവ് ജങ്ഷനു സമീപത്തെ മൈതാനത്തില്‍ നടന്ന പൊതു സമ്മേളനത്തില്‍ സ്വാതന്ത്ര്യ സമര പ്രഭാഷണം നടത്തി. ഇന്ന് ഈ മൈതാനത്തിലാണ് വടക്കടത്തുകാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അന്ന് ഗാന്ധിജി പ്രസംഗിച്ച മരച്ചുവട്ടില്‍ ഓര്‍മയ്ക്കായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കു മുമ്ബ് ഗാന്ധി പ്രതിമ സ്ഥാപിച്ചു. കൂടാതെ സംരക്ഷണ വേലി തീര്‍ത്ത് പ്രതിമയ്ക്ക്ചുറ്റും ചെടികള്‍ വച്ച് പിടിപ്പിച്ചു. ഇതോടെ പൂക്കള്‍ കൊണ്ട് ഇവിടം മനോഹരമായി. ഇപ്പോള്‍ എല്ലാ ഗാന്ധി ജയന്തി ദിനത്തിലും ഇവിടെ യോഗങ്ങള്‍ നടന്നു വരുന്നു.കൂടാതെ സ്‌കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിപാടികളും മഹാത്മജിയെ അനുസ്മരിച്ചാണ് തുടങ്ങുന്നതെന്നും പഠനാവശ്യത്തിനായി ഇത്തരം കാര്യങ്ങള്‍ പലതും പഴമക്കാരില്‍ നിന്നും ശേഖരിച്ച് സ്‌കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വടക്കടത്തുകാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എന്‍. കണ്ണപ്പന്‍ പറയുന്നു. നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കി ഭരിച്ചവരെ തുരത്തിയ അന്നത്തെ സംഭവങ്ങള്‍ക്ക് ഇത് സാക്ഷ്യംവഹിക്കുന്നില്ലായിരിക്കാം. പക്ഷെ സ്വാതന്ത്ര്യത്തിന്റെ ചരിത്രം പറയുമ്‌ബോള്‍ ഇത്തരം ഒരു ഏട് അടൂരിന്റേതായി കാണുമെന്നത് തീര്‍ച്ചയാണ്.