Kerala Pranamam

ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ റിലീസിന് ഒരുങ്ങുന്നു

നടന്‍, ഗായകന്‍, കൊമേഡിയന്‍, മിമിക്രി താരം, സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച താരമാണ് നാദിര്‍ഷ.നാദിര്‍ഷയുടെ സംവിധാന മികവില്‍ ഹിറ്റ് മേക്കര്‍ റാഫി തിരക്കഥ ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ റിലീസിന് ഒരുങ്ങുന്നു.റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് ചിത്രത്തില്‍ നായികനായി എത്തുന്നത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. റാഫിയുടെ മകന്‍ മുബിന്‍ എം റാഫി നായകനായി എത്തുന്ന ചിത്രം മെയ് 31ന് തീയേറ്ററുകളില്‍ എത്തും.’ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ദേവിക സഞ്ജയ് നായികയാകുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്.ഒരു കോമഡി എന്റര്‍ടൈനര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജി കുമാറാണ്. ചിത്രം മെയ് 31ന് തീയേറ്ററുകളില്‍ എത്തും.