മത്സരം തല്‍സമയം സംപ്രേഷണം നടത്തുന്നതിനിടെയായിരുന്നു അപകടം. ബി.ടി സ്‌പോര്‍ട്‌സിന്റെ കമന്ററി ബോക്‌സില്‍മത്സരത്തിനെക്കുറിച്ചു മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ജേക്ക് ഹംഫ്രിയും ഓവന്‍ ഹാര്‍ഗ്രീവ്‌സുംസംസാരിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. പറന്നുയരാന്‍ ശ്രമിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഹെലികോപറ്റര്‍ കിങ് പവര്‍ സ്‌റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്നു വീണ ഹെലികോപ്റ്ററിനതീ പിടിക്കുകയും ചെയ്തു.
തായ് കോടീശ്വരനാണ് ക്ലബ് ്ഉടമ ശ്രീവധനപ്രഭ. ടീമിന്റെഎല്ലാ ഹോം മത്സരങ്ങളും കാണുന്നതിനായി മറ്റ് ബന്ധുക്കള്‍ക്കൊപ്പം ഹെലികോപ്റ്ററിലാണ് അദ്ദേഹം സ്‌റ്റേഡിയത്തില്‍എത്തിയിരുന്നത്. ബെര്‍ക്ക്‌ഷെയറില്‍ സ്വന്തമായ വസതിയും ലണ്ടനില്‍ അപ്പാര്‍ട്ട്‌മെന്റും ശ്രീവധനപ്രഭയ്ക്കുണ്ട്. ഓഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് എഡബ്ലിയു -169 ഹെലികോപറ്ററിന്റെഎന്‍ജിനില്‍ ഉണ്ടായ തകരറാണ് പറന്നുയര്‍ന്ന ഉടനെ നിലംപതിക്കാനുള്ള കാരണമന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലെസ്റ്റര്‍ സിറ്റിയും വെസ്റ്റ് ഹാമുംതമ്മിലുള്ള മത്സരം 1-1നുസമനിലയില്‍ പിരിഞ്ഞതിനു പിന്നാലെയാണ് ശ്രീവധന മകളോടൊപ്പം മടങ്ങിയത്. 2016ല്‍ ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ലീഗ് ചാമ്പ്യനാക്കി ആരാധകരുടെ ഇഷ്ടം നേടിയ ഉടമയായിരുന്നു വിചയ്. 4.9 ബില്യണ്‍ഡോളര്‍ സമ്പാദ്യത്തോടെ തായ്ലാന്‍ഡിലെ അഞ്ചാമത്തെസമ്പന്ന വ്യക്തിയാണ് വിചയ്എന്നാണ് ഫോ ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലിസ്റ്റില്‍പറയുന്നത്. ടീം കളിക്കുന്ന എല്ലാ മത്സരങ്ങളും നേരില്‍ കാണുവാനും അവയെക്കുറിച്ചു വിലയിരുത്തുവാനുംശ്രീവധനപ്രഭ ശ്രദ്ധിച്ചിരുന്നുവെന്ന് ലെസ്റ്റര്‍ സിറ്റിയുടെ മുന്‍പരിശീലകന്‍ സ്വെന്‍ ഗോരാന്‍എറിക്‌സണ്‍ പറഞ്ഞു.