രാധാമണി പരമേശ്വരൻ
സാക്ഷികൾ ഇല്ലാതെയും സാഹചര്യതെളിവുകളുടെ അഭാവം കൊണ്ടും കൊലപാതകകുറ്റം തെളിയിക്കാനാകാതെ കോടതി ജോബിയെ വെറുതെ വിട്ടു. ഒന്നുമറിയാത്ത പാവം അമ്മ അനുഭവിച്ച ദുഃഖം, വേദന ഇപ്പോഴും ജോബിക്ക് ഓർക്കാനാകുന്നില്ല.
ജയിലിൽ നിന്ന് ഇറങ്ങിയ ജോബി ഡോണയെ അന്വേഷിച്ച് പലവഴി നടന്നെങ്കിലും ഒരു തുമ്പുപോലും കിട്ടിയില്ല. അവളിപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ? പോലീസുകാർ മാറി മാറി പലവിധ മർദ്ദനമുറകൾ ഇറക്കിയപ്പോൾ അറിയാത്ത കുറ്റത്തിന് സമ്മതം മൂളുകയായിരുന്നു. ജയിലിൽ മൂന്ന് ദിവസം ഉറങ്ങാൻ സമ്മതിച്ചില്ല. നാവ് കുഴഞ്ഞ് വേദനകൊണ്ട് തളർന്ന് കിടക്കുമ്പോൾ അവരാരും അല്പം വെള്ളം പോലും തരാൻ തയ്യാറായില്ല. തന്നെ ശിക്ഷിക്കില്ലെന്നു ഉറപ്പുണ്ടായിരുന്നു ജോബിക്ക്. ‘നീ അവളെ പീഡിപ്പിച്ച് കൊന്നിട്ട് അവസാനം എവിടെയാണ് കുഴിച്ചിട്ടത് ? എല്ലാം തുറന്നു പറഞ്ഞാൽ ഞങ്ങൾ നിന്നെ സഹായിക്കാം.’ ഈ രീതിയിൽവരെ ചോദ്യങ്ങളുണ്ടായി.
മൂന്ന് വർഷം കഴിഞ്ഞിട്ടും ജോബിയുടെ മനസ്സിന്റെ വിങ്ങൽ തീരുന്നില്ല.
ഡോണ… അവളിപ്പോൾ എവിടേയാണ്? ജീവിച്ചിരിപ്പുണ്ടോ? അതോ ആത്മഹത്യ ചെയ്‌തോ? അതോ എല്ലാം എന്റെ തോന്നലുകളോ? ജോബി ഒരിക്കൽക്കൂടി ഓർക്കുകയാണ്… അന്നെന്താണ് ശരിക്കും സംഭവിച്ചത്?
മണിക്കൂറുകൾ മാത്രമായിരുന്നു ഞങ്ങളുടെ സംഗമം. അരുവിക്കുഴി വെള്ളച്ചാട്ടം തേടിവന്ന അവളുടെ ബൈക്കാണ് തന്നെ ചതിച്ചത്…. ആ കുട്ടിക്ക് അന്ന് അതിൽതന്നെ മടങ്ങാമായിരുന്നില്ലേ? ആത്മഹത്യ ചെയ്യാൻ ഒരിടം കണ്ടെത്തി ഡോണ വന്നതാണെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാനാകുന്നില്ല. അവളുടെ വിഷമങ്ങൾ തിരിച്ചറിഞ്ഞ് എല്ലാം മറന്ന് ഒന്നിച്ച് ജീവിക്കാനുള്ള മോഹം വാരിക്കോരി കൊടുത്താണ് ഡോണയെ രാത്രി നെഞ്ചോട് ചേർത്തുറക്കിയത്. എന്നിട്ടും അവളെ നഷ്ടപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന് മൂന്നു വർഷം ജയിലിൽ…
മരണപ്പെട്ടങ്കിൽ എവിടെയെങ്കിലും ശവമെങ്കിലും പൊങ്ങേണ്ടതല്ലേ. കരഞ്ഞു കണ്ണുനീർ വറ്റിയാണ് ആ രാത്രി ഡോണ ഉറങ്ങിയത്. വലിയൊരു വിശ്വാസവഞ്ചനയുടെ ചുരുളുകൾ അഴിച്ച് തനിക്കു പറ്റിയ ചതി എന്നോടു പറഞ്ഞ് കേൾപ്പിക്കുമ്പോൾ ‘ഇവൾ എനിക്കുള്ളതാണെന്ന്’ മനസ്സിൽ പലവട്ടം പറഞ്ഞുറപ്പിച്ചു.
ഞാൻ വാച്ച്മാനായി ജോലിയിൽ പ്രവേശിച്ചിട്ട് ഇപ്പോൾ ഏഴു വർഷം കഴിഞ്ഞു. എത്രയോ ടൂറിസ്റ്റുകൾ ഇവിടെ ഈ നാടിന്റെ, കാടിന്റെ ഭംഗി ആസ്വദിച്ചു കടന്നുപോയി. ഇരുചക്രവാഹനങ്ങളിൽ പ്രണയജോഡികൾ വന്ന് നർമ്മസല്ലാപങ്ങളിൽ മുഴുകിയിരിക്കുന്നതും നിശബ്ദമായ പ്രകൃതിഭംഗിയിൽ ലുക്ക്ഔട്ട്ടവറിന്റെ മേലേ കെട്ടിപ്പിടിച്ചു നിന്ന് അസ്തമയം കണ്ടു മടങ്ങുന്നതും നിത്യകാഴ്ചയായിരുന്നു. ആ ചാരുതയിലേക്ക് അവൾ മരണം മുന്നിൽ കണ്ട് നടന്നടുത്തുവോ? അതോ……രക്ഷപ്പെട്ടുവോ?
ഹെൽമെറ്റ് അണിഞ്ഞ് കോട്ടും സൂട്ടുമിട്ട് അവൾ വന്നു മുൻപിൽ നിന്നിട്ട് വഴി ചോദിക്കുമ്പോൾ ശരിക്കും ശബ്ദം കൊണ്ടാണ് പെണ്ണാണെന്നു തിരിച്ചറിഞ്ഞത് ”അരുവിക്കുഴി വെള്ളച്ചാട്ടം ഇവിടെ അടുത്താണോ?”
ഏതോ അപാരമായൊരു സൗഹൃദം പൊട്ടിവിടരും പോലെ, അദൃശ്യമായൊരു വനദേവതയുടെ സാന്നിദ്ധ്യം ഞങ്ങളെ പൊതിഞ്ഞ് നിന്നിരുന്നതുപോലെ……
ചെല്ലാൻ കോവിലിനു സമീപമാണ് അരുവിക്കുഴി വെളളച്ചാട്ടം. പേരുപോലെ അവിടെ കോവിൽ ഒന്നും ഇല്ല. ഗ്രാമീണതയും കാട്ടരുവിയുടെ തണുപ്പും ഒന്നും പ്രതീക്ഷിക്കേണ്ട. ഞാൻ സൂചിപ്പിച്ചു. അതാ ആ കാണുന്നതുതന്നെ… കേരള- തമിഴ്‌നാട് ബോർഡർ, അവിടെ താഴ്‌വരയിലേക്കിറങ്ങി ചെല്ലുന്ന റോഡ്. പേരിൽ ഒരു കോവിൽ ഉണ്ടെങ്കിലും അമ്പലം ഒന്നും കാണാനില്ല. ചില്ലകൾ പടർത്തിനിൽക്കുന്ന ചെമ്പകമരത്തിന്റെ ചോട്ടിൽ തിരിവയ്ക്കുന്ന വലിയൊരു കൽവിളക്ക്. ചുറ്റം വേലികെട്ടി തിരിച്ച് ഷീറ്റ് മേഞ്ഞിട്ടുണ്ട്. പിന്നെ അതിനോടു ചേർന്നു കാണുന്നത് എന്റെ വാസസ്ഥലം. ആ കാണുന്ന പൂന്തോട്ടവും ആയൂർവേദച്ചെടികളും എല്ലാം നോക്കി ശ്രദ്ധയോടു പരിപാലിക്കുന്ന ജോലിയും എന്റേതുതന്നെ. അതിന് ശമ്പളമില്ല. ആ കാണുന്ന ലുക്ക്ഔട്ട്ടവറിന്റെ മേലെ കയറിനിന്നാൽ വൈകിട്ട് അസ്തമയം കാണാം. നാളെ പുലർച്ചയ്ക്ക് മഞ്ഞിൽ കുളിച്ചു നില്ക്കുന്ന മരങ്ങൾക്കിടയിലൂടെ സൂര്യോദയവും കാണാം.
”ഈ യൂണിഫോമിലുളള ജോലിസമയം എത്ര മണിക്കൂർ വരും.” ഡോണയുടെ അപ്രതീക്ഷിതമായൊരു ചോദ്യം എന്നിൽ അല്പം ജിജ്ഞാസയുളവാക്കി.
”കൂടുതൽ നേരവും ഇതൊക്കതന്നെ. പിന്നെ തണുപ്പാണല്ലോ അപ്പോൾ ശീലമായി.”
ഞങ്ങൾ മറ്റൊരു വഴിയേ താഴേക്കു നടന്നു. അല്പം ദൂരെ വെളളച്ചാട്ടത്തിനെ ലക്ഷ്യം വെച്ചു മുന്നോട്ടു നീങ്ങി. വെറും കാട്ടുവഴിതന്നെ. പടർന്നു കിടക്കുന്ന മുൾച്ചെടി വകഞ്ഞു മാറ്റി നടക്കുമ്പോൾ ഡോണ ഇടതുകൈ എന്റെ നേർക്ക് നീട്ടി.
”എന്നെ പിടിച്ചോളൂ, ചിലപ്പോൾ താഴേക്ക് വീണുപോകും. ഇത്ര മനോഹരമായൊരു സ്ഥലത്തു വച്ച് നമ്മൾ തമ്മിൽ കണ്ടുമുട്ടിയതിൽ ജോബിക്ക് എന്തുതോന്നുന്നു.” ഡോണ ചോദിക്കുമ്പോൾ ശരിക്കും ഞാൻ സ്തബ്ധനായി നിന്നുപോയൊരു നിമിഷം.
എന്റെ കൈകളിൽ ആ മൃദുലമായ കൈപ്പത്തി ഞെരിഞ്ഞമരുന്ന സുഖം അവൾ ആസ്വദിക്കുകയായിരുന്നു. മെല്ലെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആ സുഖസമ്മേളനത്തിൽ പരിസരം മറന്നു ഒരു കുട്ടിയെപോലെ. പിന്നെ കോരിയെടുക്കാൻ തിടുക്കം കൂട്ടിയെങ്കിലും താഴെ പുൽപ്പടർപ്പിലേക്ക് രണ്ടാളും കിടന്നു. നിമിഷങ്ങൾക്കുളളിൽ അവൾ ഇരുട്ടിന്റെ മൂടാപ്പിൽ ഒരു പാമ്പിനെപ്പോലെ എന്റെ ശരീരത്തിലേക്ക് പ്രണയാദ്രയായി ഇഴഞ്ഞു കയറി. ”എനിക്ക് നിന്നോട് തോന്നിയ വികാരം വെറും കാമം മാത്രമാണ്. നാളെ നമ്മൾ ഈ നേരം മറ്റെവിടെക്കെയോ ആയിരിക്കും. പക്ഷേ, ഇന്നു ഒരു രാത്രി മുഴുവൻ നീ എന്റേതു മാത്രമായിരിക്കണം.”
”ഡോണാ, ഞാൻ ഒന്നു ചോദിക്കട്ടെ…”
”ഒന്നും ചോദിക്കേണ്ട. നീ കേട്ടാൽ മാത്രം മതി… പുലരിയിൽ ഞാൻ പോകുമ്പോൾ മരണംവരെ നിനക്ക് ഓർത്തുവെയ്ക്കാൻ നമ്മൾ ഇപ്പോൾ പങ്കുവെയ്ക്കുന്ന സുഖം ബാക്കിയുണ്ടാകണം. ഈ കാട്ടരുവിയുടെ സാന്നിദ്ധ്യം എന്നെ മദോന്മത്തയാക്കുന്നു. ഇതൊരു അരമനരഹസ്യപോലെ നമ്മുടെ കൂടികാഴ്ച മരണം വരെ നീ സൂക്ഷിക്കണം.”
കടുത്ത നിരാശയിൽനിന്നും ആർദ്രമായൊഴുകിയ വാക്കുകൾക്ക് കഠാരയെക്കാൾ മൂർച്ഛ. ആരുടെയോ ചതിയിൽപെട്ട് സമനിലതെറ്റി വീട് വിട്ടിറങ്ങിയ പെൺകുട്ടിതന്നെ. വല്ല മയക്കുമരുന്നിനും അടിമയായിരുന്നുവോ? നിലയ്ക്കാത്ത സംശയങ്ങളുടെ ഘോഷയാത്ര തലയിലൂടെ കയറിയിറങ്ങി. ഒരു പെണ്ണിന് പെട്ടെന്ന് കണ്ടൊരു പുരുഷനിലേക്ക് ലയിക്കാൻ ഇത്ര ആസക്തിയോ? അത് എന്തായിരിക്കണം? ഒറ്റയ്ക്കുളള ഈ യാത്രയിൽ എന്തൊക്കെയോ അസ്വാഭാവികത. അവൾ ഒരു ഭ്രാന്തിയെപോലെ എന്നെ കെട്ടിപ്പിടിച്ച് തേങ്ങുന്നുണ്ടായിരുന്നു. പൊട്ടിയൊഴുകുന്ന ഒരു കൊച്ചരുവിപോലെ ഡോണ അവളുടെ കഥ വിവരിക്കുകയായി.
”ചാൾസ്. അവൻ എന്നെ ചതിക്കുകയായിരുന്നു. അഞ്ചുവർഷക്കാലത്തെ ഞങ്ങളുടെ പ്രണയം കാറ്റിൽ പറത്തിക്കൊണ്ട് ഒരു വാക്കുപോലും പറയാതെ പിരിഞ്ഞു. അവനു വേണ്ടി മാത്രം പൊന്നുപോലെ സൂക്ഷിച്ചുവെച്ചിരുന്ന എന്റെ എല്ലാം എല്ലാം ഞാൻ ഇന്നു നിനക്ക് മനസ്സറിഞ്ഞു തന്നിരിക്കുന്നു. മണിയറയിൽ മധുവിധു ആഘോഷിക്കയാകാം അവനിപ്പോൾ. നിന്നെ എനിക്കും ഈ കാട്ടിൽ പ്രകൃതി അനുഗ്രഹിച്ചു തന്നതാകാം. ജീവിതത്തിൽ പുരുഷനെ അറിഞ്ഞിട്ടും അനുഭവിച്ചിട്ടും പോകാനാകും വിധി. ജോബി നിനക്ക് എന്നോട് വെറുപ്പ് തേന്നുന്നില്ലേ?” പെട്ടന്നവൾ ആലോചിച്ചിട്ട് എഴുന്നേറ്റിരുന്നു.
”ഇല്ല, ഒട്ടും ഇല്ല,” ”എന്തായാലും ഒരു കാര്യം ചോദിച്ചാൽ പറയുമോ?”
”നീ ഇത് ആദ്യമാണോ?”
”അതേ ജോബി, നിനക്ക് എന്തെങ്കിലും സംശയം?” ഇനിയെനിക്ക് മരിച്ചാലും വിഷമമില്ല.
എത്രയോ നല്ല കാര്യങ്ങൾ നമുക്ക് ചെയ്തു തീർക്കാനുണ്ട്. മരണത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും പാപമാണന്നറിയാമല്ലോ?
”ശരിയായിരിക്കാം. മരണം മാത്രം മനസ്സിൽ കണ്ടാണ് ഞാൻ ഈ യാത്ര തുടങ്ങിയത്. പക്ഷേ നിന്റെ ഈ സാമീപ്യം എന്നെ വീണ്ടും ചിന്തിപ്പിക്കുന്നു. ഇപ്പോൾ ഒന്നും പറയില്ല. എന്റെ മാനസികാവസ്ഥ നേരെയായാൽ, ജീവിതം തുടരണമെന്നു തോന്നിയാൽ നിന്നെ അന്വേഷിച്ചു ഞാൻ വീണ്ടും വരും.”ഡോണയുടെ വാക്കുകളിൽ എനിക്ക് സംതൃപ്തി തോന്നി.
”എങ്കിൽ പറയൂ, ഡോണാ. നീ ആരാണ,് എവിടെ നിന്നും വരുന്നു?” എനിക്ക് നിന്നെ പറഞ്ഞയക്കാൻ ഭയമാണ്. നീ ശരിക്കും ഇപ്പോൾ നോർമൽ അല്ല. ഒരാഴ്ചയെങ്കിലും വിശ്രമം വേണം. എന്റെ അമ്മച്ചിയുടെ അടുത്തു കൊണ്ടുപോയി വിടട്ടോ?”
”വേണ്ടാ, എന്റെ വേദനകൾ ഞാൻ നിന്നിലേക്ക് പകർന്ന്, എന്റെ മനസ്സിന്റെ ഭാരം കുറച്ച്, ഒന്നു രണ്ടു ദിവസം ഈ ഏകാന്തതയെ പുൽകി ഇവിടെ കഴിയട്ടെ. മരണം അടുത്തുകണ്ട നിമിഷം ഞാൻ ഡോക്ടറെ കാണാൻ പോയിരുന്നു. അവിടുന്നുകിട്ടിയ മരുന്നുകൾ എനിക്ക് ഗുണം ചെയ്തു. അല്ലാത്തപക്ഷം ഇപ്പോൾ ഈ ശരീരം ഏതെങ്കിലും ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നേനേ.”ജോബി… പ്ലീസ് എന്നോട് ഇനി ഒന്നും ചോദിക്കരുത്. എനിക്ക് ഇവിടെയെല്ലാം വെറുതേ ഇറങ്ങി നടക്കണം. ഞാൻ ആരാണെന്നറിയാൻ ശ്രമിക്കരുത്.”
”വേണ്ടാ ഡോണാ. ഞാൻ പറയുന്നു എനിക്ക് അത്യാവശ്യം വിദ്യാഭ്യാസമുണ്ട്. നല്ലൊരു ജോലി തരപ്പെടുംവരേക്കും ഈ ജോലി സ്വീകരിച്ചതാണ്. വിവാഹം കഴിച്ചിട്ടില്ല. അമ്മച്ചിമാത്രമേ എനിക്കൊളളൂ. നിന്നെ പൊന്നുപോലെ നോക്കിക്കൊള്ളാം. വേണ്ടാത്ത ഒന്നിനെക്കുറിച്ചും ചിന്തിക്കരുത്. എന്റെ ഈ നെഞ്ചിൽ കിടന്ന് നീ എന്നും ഉറങ്ങിക്കൊളളൂ. ഡോണാ, നീ കുട്ടികളെപോലെ സംസാരിക്കുന്നു. നമ്മുടെ നാട്ടിലെ നിയമങ്ങൾ നീ മറക്കുന്നു. എന്നെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതുകാണാൻ എന്തായാലും കൗതുകമുണ്ടാകില്ലെന്നറിയാം. നേരായ മാർഗ്ഗത്തിലൂടെ നമുക്ക് ഒന്നാകാം. നിന്നെ ഒളിപ്പിക്കാൻ ഈ ഹൃദയത്തിൽ സ്ഥലമുണ്ടെങ്കിലും ഞാൻ കുറ്റവാളിയാകുമെന്നതിനാൽ, ഇല്ല… ഡോണാ എനിക്ക,് എന്റെ അമ്മച്ചിക്ക്, ഞാൻ മാത്രമല്ലേയുളളൂ.”
”എവിടെ നിന്നോ പറന്നിറങ്ങിയ ഒരു ദേശാടനക്കിളി പ്രഭാതത്തിൽ പറന്നുപോയി എന്നു കരുതിയിരുന്നാൽ മതി. ഇപ്പോൾ ഒരു തീരുമാനത്തിലെത്താൻ എനിക്ക് കഴിയുന്നില്ല”. ജോബീ…. എനിക്ക് വയ്യാന്ന് നിലവിളിച്ചു കരഞ്ഞുകൊണ്ട് അവൾ എന്നെ കെട്ടിപ്പിടിക്കുമ്പോൾ അവളിലെ പാഠപുസ്തകം ഞാൻ പിന്നേയും തുറക്കാൻ പാടുപെടുകയായിരുന്നു. ഈ ഒരവസ്ഥയിൽ പറഞ്ഞു വിട്ടാൽ ചിലപ്പോൾ അവൾ എവിടെയെങ്കിലും പോയി ജീവനൊടുക്കും. ഇവിടെ നിർത്താനും മാർഗ്ഗമില്ലെന്നതോർത്ത് ഞാൻ ഉരുകാൻ തുടങ്ങി. ഏതോ ധനികകുടുംബത്തിലെ പെണ്ണാകും. ആരെങ്കിലും അന്വേഷിച്ചു വന്നാൽ എന്റെ ഗതിയും മാറും. ‘ഡോണാ എന്തായാലും നന്നായി ഉറങ്ങുമോളെ. ഉണരുമ്പോൾ നല്ലൊരു മാർഗ്ഗം നമുക്ക് മുൻപിൽ തെളിഞ്ഞിരിക്കും’ – ഇതെല്ലാം പറഞ്ഞ് അവളെസമാധാനിപ്പിച്ച് എപ്പോഴോ ഞാൻ മയങ്ങിപ്പോയി. കണ്ണുതുറക്കുമ്പോൾ അവൾ അരികിലുണ്ടായിരുന്നില്ല. അവൾ എവിടേക്കോ മറഞ്ഞിരുന്നു.
‘ഡോണാ…..’ എല്ലാ ശക്തിയും ചോർന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു.
കൊണ്ടുവന്നിരുന്ന വാഹനം തലേന്നാൾ വെച്ച അതേ സ്ഥലത്ത് ജലകണികകൾ മൂടി കിടക്കുന്നു. കാട്ടുമരങ്ങൾക്കിടയിലൂടെ മരച്ചില്ല ദേഹത്തുരുമ്മുന്നതറിയാതെ അരുവിക്കുഴിവെളളച്ചാട്ടത്തിനരികിൽ ഏറെനേരം നോക്കി നിന്നു. ഈ അഗാധയിലേക്ക് കാൽവഴുതി അവൾ കൊക്കയിലേക്ക് വീണരിക്കുമോ? അവൾ തേടി വന്നതും ഈ സ്ഥലമെന്നോർത്തപ്പോൾ ഹൃദയം പൊട്ടിത്തെറിക്കുന്ന വേദന.
ഇപ്പോഴും കാലം ഏറെ കഴിഞ്ഞിട്ടും ഈ ഏകാന്തതയിൽ അവളുടെ സാമിപ്യം ഇന്നും ഞാൻ അനുഭവിക്കുംപോലെ. അന്നു രാത്രി അവൾ ഒഴുക്കിയ കണ്ണുനീരിൽ എന്റെ എല്ലാ ദുരന്തങ്ങളും ഒലിച്ചുപോയി.


അരുതാത്തതൊന്നും ആ പെൺകുട്ടിക്ക് സംഭവിച്ചു കാണരുതെന്ന പ്രാർത്ഥന പിന്നേയും അന്വേഷണത്തിന് ആത്മവീര്യം പകർന്നുതന്നു. എല്ലാം സ്‌നേഹത്തിന്റെ മുൻപിൽ നിഷ്പ്രഭമായി. പ്രിയപ്പെട്ടവളെ നിനക്കായ് എന്റെ ഹൃദയം എന്നും കാത്തിരിക്കും. ഇപ്പോഴും ശുഭപ്രതീക്ഷമാത്രം ബാക്കി……
പ്രേമം ചിലപ്പോഴെങ്കിലും പലർക്കും ജീവിതത്തിൽ വില്ലനാകും. അതാണ് ഡോണയ്ക്കും സംഭവിച്ചത്. ആരേയും അന്ധമായി വിശ്വസിക്കാൻ പാടില്ലെന്ന് പഠിക്കാൻ ഈ അനുഭവകഥ പ്രണയദാതാക്കൾ തിരിച്ചറിയണം, പാഠമാക്കണം. സമ്പത്തിന്റെയും പദവികളുടെയും പിന്നാലെ പോകുന്നവർ ഒന്നു ഓർക്കുക. ‘പ്രണയം ഒരു പരസ്പര വിശ്വാസമാത്രമാണ്. അത് എപ്പോൾ വേണമെങ്കിലും തകർന്നടിയാം. അങ്ങനെയൊരു ദാരുണാനുഭവം നേരിടേണ്ടിവന്നാൽ ആത്മധൈര്യം കൈമുതലായുണ്ടാകണം.

Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…










