Kerala Pranamam

തമിഴ് തടവുകാരെ മോചിപ്പിക്കാനൊരുങ്ങി രാജപക്‌സെ; തമിഴരുടെ പിന്തുണകിട്ടാനുള്ള നീക്കം

കൊളംബോ: ശ്രീലങ്കയിലെജയിലുകളില്‍ കഴിയുന്ന തമിഴ്തടവുകാരെ ശ്രീലങ്കന്‍ സര്‍ക്കാര്‍മോചിപ്പിക്കാനൊരുങ്ങുന്നു.2009ല്‍ എല്‍.ടി.ടി.ഇയുമായുള്ളപോരാട്ടം അവസാനിച്ചതിനുപിന്നാലെ ജയിലില്‍ അടച്ചവരെയാകും മോചിപ്പക്കുക.

നാടകീയനീക്കത്തിലൂടെ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയ്ക്ക് തമിഴ് അനുകൂലപാര്‍ലമെന്റ് അംഗങ്ങളുടെപിന്തുണ ഉറപ്പാക്കുന്നതിന്‌വേïിയാണിത്. പ്രസിഡന്റ്‌മൈത്രിപാല സിരിസേനയുംപ്രധാനമന്ത്രി രാജപക്‌സയുംചേര്‍ന്ന് ഉടന്‍ ഇതുസംന്ധിച്ചതീരുമാനമെടുക്കുമെന്ന് രാജപക്‌സയുടെ മകനെ ഉദ്ധരിച്ച്പി.ടി.ഐ വാര്‍ത്താ ഏജന്‍സിറിപ്പോര്‍ട്ടുചെയ്തു.എല്‍.ടി.ടി.ഇയുംസൈന്യവും തമ്മിലുള്ളപോരാട്ടം അവസാനിച്ചതിനുപിന്നാലെ ജയിലില്‍ അടച്ചവരെരാഷ്ട്രീയ തടവുകാരായിഅംഗീകരിക്കണമമെന്ന ആവശ്യംശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തീവ്രവാദവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പലരെയും
തടവിലാക്കിയിട്ടുള്ളത്. തമിഴ്‌നാഷണല്‍ അലയന്‍സ് (ടി.
എന്‍.എ) പാര്‍ട്ടിയുടെ പിന്തുണരാജപക്‌സെയ്ക്ക് ഉറപ്പാക്കുകയാണ് നീക്കത്തിലൂടെ സര്‍ക്കാര്‍ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍പറയുന്നു. ടി.എന്‍.എയുടെപിന്തുണയില്ലാതെ രാജപക്‌സെയ്ക്കപാര്‍ലമെന്റില്‍ ഭൂരിപക്ഷംതെളിയിക്കാനാവില്ല. 100 എം.പിമാരുടെ പിന്തുണയാണ്‌നിലവില്‍രാജപക്‌സയ്ക്കുള്ളത്.പ്രധാനമന്ത്രി സ്ഥാനത്തുനിന്ന്പുറത്താക്കപ്പെട്ട റെനില്‍ വിക്രമസിംഗയ്ക്ക് 103എം.പിമാരുടെപിന്തുണയുണ്ട്. അതേസമയംടി.എന്‍.എഎം.പിമാര്‍ അടക്കമുള്ളവര്‍ രാജപക്‌സയെ എതിര്‍ക്കുമെന്നാണ് സൂചന.