വാഷിംഗ്ടണ്‍: റോക്കി സിനിമാ പരമ്ബരയിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ നടനും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരവുമായ കാള്‍ വെതേഴ്‌സ് ( 76 ) അന്തരിച്ചു.വ്യാഴാഴ്ച ലോസ് ആഞ്ചലസിലെ വസതിയില്‍ ഉറക്കത്തിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. റോക്കി പരമ്ബരയിലെ ആദ്യ നാല് ചിത്രങ്ങളിലും ‘ അപ്പോളോ ക്രീഡ് ‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ പ്രിഡേറ്ററി’ലും പ്രത്യക്ഷപ്പെട്ടു. 1948 ജനുവരി 14ന് ന്യൂ ഓര്‍ലീന്‍സിലാണ് ജനനം.സാന്‍ഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അഭിനയ പഠനത്തിനിടെ പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ആയി. 1970ല്‍ ഓക്ക്ലന്‍ഡ് റൈഡേഴ്‌സിന്റെ ഭാഗമായി. 50 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിനിടെ 75ലേറെ ഹോളിവുഡ് സിനിമകളിലും ടി.വി ഷോകളിലും പ്രത്യക്ഷപ്പെട്ടു. ദ മാന്‍ഡലോറിയന്‍ എന്ന സീരീസിലെ പ്രകടനത്തിന് എമ്മി നോമിനേഷന്‍ ലഭിച്ചു.സ്റ്റാര്‍ വാര്‍ സീരീസിന്റെ രണ്ട് എപ്പിസോഡുകളുടെ സംവിധാനവും നിര്‍വഹിച്ചു. ആക്ഷന്‍ ജാക്‌സണ്‍, ക്ലോസ് എന്‍കൗണ്ടേഴ്‌സ് ഒഫ് ദ തേര്‍ഡ് കൈന്‍ഡ്, ഏയ്റ്റ് ക്രേസി നൈറ്റ്‌സ്, ലിറ്റില്‍ നിക്കി, ടോയ് സ്റ്റോറി 4, ഹാപ്പി ഗില്‍മോര്‍ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. മൂന്ന് തവണ വിവാഹിതനായെങ്കിലും ബന്ധങ്ങള്‍ വേര്‍പെടുത്തിയിരുന്നു. രണ്ട് മക്കളുണ്ട്.