തിരുവനന്തപുരം: നാഡീ വ്യൂഹം ആരോഗ്യത്തെ തകര്‍ക്കുന്ന പ്രാഥമിക ലക്ഷണങ്ങള്‍ 70 ശതമാനം തിരുവനന്തപുരം സ്വദേശികളും അവഗണിക്കുന്നതായി ഹീല്‍ ഹെല്‍ത്ത് ആന്‍ഡ് ഹന്‍സാ റിസര്‍ച്ച്, പ്രൊക്റ്റര്‍ ആന്‍ഡ് ഗാംബ്ള്‍ ഹെല്‍ത്തിന്റെ സഹകരണത്തോടെ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. 12 നഗരങ്ങളിലെ 1800 പേര്‍ പങ്കെടുത്തിയ സര്‍വേയില്‍ 60 ശതമാനം പേരും ഇതേ അ
ഭാഗമായിരുന്നു സര്‍വേ. ഡയറ്റിനും പോഷണത്തിനും ആണ് ഇക്കൊല്ലം മുന്‍തൂക്കം നല്കുന്ന
ത്. സമഗ്രമായ ആരോഗ്യ പരിരക്ഷയും ക്ഷേമവും മാസാചരണത്തിന്റെ ഭാഗമാണ്. പോഷകാഹാര കുറവ് ഒട്ടേറെ രോഗങ്ങള്‍ക്ക് കാരണമാണ്. വൈറ്റമിന്‍ ബിയു
ടെ കുറവ് നാഡീവ്യൂഹത്തെ തകര്‍ക്കാനും ഇടയാക്കും.സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും ആരോഗ്യകരമായ നാഡീവ്യൂഹം പ്രധാനമാണെന്ന് കരുതുന്നു: രക്തധമനികളും നാഡീവ്യൂഹവും വ്യത്യസ്തമാണെന്ന് 38 ശതമാനം പേര്‍ക്കും ധാരണയുണ്ട്.ഒരാളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും വൈറ്റമിന്‍ ബിയ്ക്ക് പ്രധാന പങ്കാണുള്ളത്. ബി വൈറ്റമിന്‍ ശ്രേണിയില്‍ ബി 12-ആണ് പ്രധാനം. നാഡീവ് ഫൈബര്‍ ഷീത്തിന് പുനഃചക്രമണത്തിന് ഇത് ആവശ്യമാണ്. വൈറ്റമിന്‍ ബി 12-ന്റെ അഭാവം, ചില കേസുകളില്‍ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാറുണ്ട്.വൈറ്റമിന്‍ ബി 12-ന്റെ അഭാവം പ്രകടമായാല്‍, ഡയറ്റ്- മെനുവില്‍ ബി-12 സമ്പുഷ്ട ഭക്ഷണവും വൈറ്റമിന്‍ 12 സപ്ലിമെന്റ്സും കഴിക്കാന്‍ വിമുഖത കാട്ടരുതെന്ന് ആസ്റ്റര്‍ മെഡിസിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രികളിലെ ന്യൂറോളജിസ്റ്റുമായ ഡോ. മാത്യു എബ്രഹാം പറയുന്നു.നാഡീ സംബന്ധമായ അസ്വസ്ഥതകളെപ്പറ്റിയും മറ്റും ജനങ്ങളെ ബോധവത്ക്കരിക്കു
ന്നതിനു കൂടിയാണ് പി ആന്‍ഡ് ജി നാഡീ വ്യൂഹ ആരോഗ്യ സര്‍വേ നടത്തിയത്. നാഡീ സംബന്ധമായ ആരോഗ്യകാര്യങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് പരിമിതമായ അറിവു മാത്രമാണുള്ളത്.ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വൈറ്റമിന്‍ ബിയുടെ അഭാവം മൂലമുള്ള അസ്വസ്ഥതകള്‍ അഭിമുഖീകരിക്കുന്നവരാണെന്ന് പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ള്‍ ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടര്‍ മിലിന്ദ് താട്ടേ പറയുന്നു. നാഡീ വ്യൂഹ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ സമീകൃത ആഹാരവും സപ്ലിമെന്റുകളും വഴി പ്രതിവിധി കണ്ടെത്താമെന്ന് മിലിന്ദ് വ്യക്തമാക്കുന്നു. വൈറ്റമിന്‍ ബി-12 ന്റെ അഭാവം മൂലമുള്ള രോഗങ്ങള്‍ ഇന്ത്യയില്‍ സര്‍വ സാധാരണമായിട്ടുണ്ട്. ജീവിതശൈലിയും ഭരണവും ആണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.നാഡീ, വ്യൂഹ സംബന്ധിയായ രോഗങ്ങള്‍ക്ക് പ്രധാന കാരണം വൈറ്റമിന്‍ ബി-12 ന്റെ അഭാവം തന്നെയാണെന്ന് അസോസിയേഷന്‍ ഓഫ് ഫിസിഷന്‍സ് ഓഫ് ഇന്ത്യ (എപിഐ) ഹോണററി ജനറല്‍ സെക്രട്ടറി ഡോ. മംഗേഷ് ടിവാസ്‌കര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷണം തന്നെയാണ് നാഡീ വ്യൂഹത്തെ മെച്ചമാക്കാനുള്ള പ്രധാന ഉപാധി. ബോധവല്‍ക്കരണം ഇല്ലായ്മമൂലം ശരിയായ
ഭക്ഷണം തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് കഴിയാതെ പോകുന്നുണ്ട്. വൈറ്റമിന്‍ ബി 12-ന്റെ അഭാവം സ്ഥിരമായ ക്ഷീണത്തിനും ഇടയാക്കുമെന്ന് ഡോ. മംഗേഷ് ചൂണ്ടിക്കാട്ടി. വൈറ്റമിന്‍ ബി-12 നുവേണ്ടി 73 ശതമാനം പേര്‍ സസ്യാഹാരം കഴിക്കുമ്പോള്‍ 69 ശതമാനം പഴവര്‍ഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത്.