Kerala Pranamam

നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങില്‍ വൈകി, എത്തിയത് വിശദീകരിച്ച് ശോഭ സുരേന്ദ്രന്‍

 

 

രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കും.
എല്ലായിപ്പോഴും സന്തോഷത്തോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നത്.പ്രതിപക്ഷം മയക്കുമരുന്നിനെതിരെ ഒരു പ്രതിഷേധം പോലും നടത്തുന്നില്ല. ബിജെപി എല്ലാ വിഷയങ്ങളും ഏറ്റെടുക്കുന്നു. തിരുവനന്തപുരത്ത് വളരെ കുറഞ്ഞ വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടത്. അദ്ദേഹം ജനകീയനാണ്.
അദ്ദേഹത്തെ തെരെഞ്ഞെടുത്തത് വളരെ സന്തോഷത്തോടെയാണ് കാണുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയായിട്ടുണ്ട്. അദ്ദേഹം വളരെ കൃത്യതയോടെ ബിജെപിയെ മുന്നോട്ട് നയിക്കും. തീരുമാനം ഏകകണ്ഠമാണ്. സന്തോഷത്തോടെ സ്വീകരിക്കുന്നു.
പാര്‍ട്ടി അതിശക്തമായി പ്രവര്‍ത്തിക്കുകയാണ്. നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങില്‍ മനപൂര്‍വമായി വിട്ടുനിന്നില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഒപ്പിട്ടാണ് നോമിനേഷന്‍ സ്വീകരിച്ചത്. വാഹനം കിട്ടാന്‍ കുറച്ചു വൈകി. ഡ്രൈവര്‍ വൈകിയതാണ് കാരണം. നടന്നാണ് ഹോട്ടലിലേക്ക് എത്തിയത് അതാണ് രണ്ടു മിനിറ്റ് വൈകിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. രണ്ട് സെറ്റ് പത്രികയാണ് നല്‍കിയത്. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനും ചടങ്ങില്‍ പങ്കെടുത്തു.
നാളെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ?ഗോപിയും ജോര്‍ജ് കുര്യനും പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.