Kerala Pranamam

നിദ ഫാത്തിമയുടെ മരണം; ചികിത്സാപ്പിഴവ് ആരോപിച്ച് പിതാവ് നാഗ്പൂര്‍ പൊലീസില്‍ പരാതി നല്‍കി

നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി പിതാവും കേരള സൈക്കിള്‍ പോളോ അസോസിയേഷനും രം?ഗത്ത്. ചികിത്സ പിഴവ് ആരോപിച്ച് നാഗ്പൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരിക്കുകയാണ്. ദേശീയ സൈക്കിള്‍ പോളോ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ഷിഹാബുദ്ദീനാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് മന്ത്രി വി. ശിവന്‍കുട്ടി കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി കത്തില്‍ അറിയിച്ചു.നിദയെ ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതികളാണ്. ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയില്ലെന്നും ടീം പരാതിപ്പെട്ടു. രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം കഴിഞ്ഞത് താത്കാലിക സൗകര്യങ്ങളിലായിരുന്നു.അസോസിയേഷനുകള്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതായിരുന്നു ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അം?ഗങ്ങള്‍ വ്യക്താക്കി. എന്നാല്‍ കോടതി ഉത്തരവില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കണമെന്നല്ലാതെ അവര്‍ക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷന്‍ പ്രതികരിച്ചു.