Kerala Pranamam

നിയമസഭയുടെ സാഹിത്യ പുരസ്‌കാരം എം. മുകുന്ദന്

തിരുവനന്തപുരം: കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം എം. മുകുന്ദന് നല്‍കും. നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് ഒരുലക്ഷം രൂപയുടെ പുരസ്‌കാരം.
കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവന പരിഗണിച്ചാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി പുരസ്‌കാരം നല്‍കുന്നത്.
ജനുവരി ഏഴിന് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. മലയാള സര്‍ഗാത്മക സാഹിത്യത്തിനു നല്‍കിയ നിസ്തുല സംഭാവനയാണ് മുകുന്ദനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.