Kerala Pranamam

ന്നാലും എന്റെ കുരങ്ങേ.. തേങ്ങയെറിഞ്ഞ് കൈഒടിച്ചല്ലോ ?

മലപ്പുറം: നിലമ്പൂരില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമി (56) ക്കാണ് പരിക്കേറ്റത്. വനമേഖലയോട് ചേര്‍ന്നാണ് വീട്ടമ്മയുടെ വീട്. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ കുരങ്ങ് തേങ്ങ പറിച്ച് വീട്ടമ്മയ്ക്ക് നേരെ എറിയുകയായിരുന്നു.
ഈ മാസം ഇരുപത്തിയാറിന് വൈകിട്ടായിരുന്നു സംഭവം. കുരങ്ങിന്റെ ആക്രമണത്തില്‍ സലോമിയുടെ ഇടതു കൈക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഈ പ്രദേശത്ത് ആദ്യമാണ് മനുഷ്യന് നേരെ കുരങ്ങിന്റെ ആക്രമണമുണ്ടാകുന്നതെന്നാണ് വിവരം.
അതേസമയം, വന്യ മൃഗങ്ങളുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. അടുത്തിടെ മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് പശുവിനെ മേയ്ക്കുന്നതിനിടയിലായിരുന്നു സംഭവം.