Kerala Pranamam

‘പന്ത് ഔട്ട് ഓഫ് ഫോം, സഞ്ജുവിനെ കളിപ്പിക്കണം’; ശശി തരൂര്‍

ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡ് ഉണ്ടായിട്ടും സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരം അവസരങ്ങള്‍ ലഭിക്കുന്നില്ല. സഞ്ജുവിന് അവസരം നല്‍കാത്തതില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും സാംസണിന് അവസരം ലഭിക്കാത്തതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.’ഋഷഭ് പന്ത് ഒരു മികച്ച കളിക്കാരനാണ്, പക്ഷേ അവസാന 11 ഇന്നിംഗ്സുകളില്‍ പത്തിലും പരാജയപ്പെട്ടതിനാല്‍ പന്ത് ഫോമിലല്ല. 66 ആണ് സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശരാശരി. കഴിഞ്ഞ അഞ്ച് മത്സരത്തിലും റണ്‍സ് നേടിയിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് നാളായി സഞ്ജു ബെഞ്ചിലുണ്ട്.’-പന്ത് നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവച്ചു എന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണെന്നുമുള്ള വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റിന് ശശി തരൂര്‍ മറുപടി നല്‍കി.