രണ്ട് കുട്ടികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
ഇരുമ്പ് ചുറ്റികയുപയോഗിച്ച് പെണ്‍കുട്ടികളുടെ തല തകര്‍ത്തതിന് ശേഷം പാചകവാതകമുപയോഗിച്ചാണ് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യത്തിനടിമയായ ഇയാള്‍ കുറ്റകൃത്യം നടത്തുന്ന സമയത്തും മദ്യപിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
ദീപാവലിയ്ക്ക് ഭാര്യ മറ്റ് രണ്ടുമക്കളുമായി സ്വന്തം വീട്ടില്‍ പോയതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു.