കൊച്ചി: മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ കൊച്ചുമകള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പി കെ വിയുടെ മകന്‍ ഷാജിയുടെയും സുജാതയുടേയും മകള്‍ നീലിമയാണ് മരിച്ചത്. 34 വയസായിരുന്നു. പുല്ലുവഴി കാപ്പിള്ളില്‍ കുടുംബാംഗമാണ്.
ബംഗളൂരില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി രഞ്ജിത്താണ് ഭര്‍ത്താവ്. ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്