തന്നെ ലൈംഗികമായും മാനസികമായും പി.കെ ശശി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് ജില്ലയിലെ വനിതാ ഡി.വൈ.എഫ്.ഐ നേതാവ് സി.പി.എം നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി എ.കെ ബാലനെയും പി.കെ ശ്രീമതി ടീച്ചറെയും അന്വേഷണ കമ്മീഷനായി നിയോഗിച്ച സി.പി.എം, ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് പ്രത്യേക യോഗം ചേരുന്നത്.