Kerala Pranamam

‘പ്രധാനമന്ത്രിക്ക് ആഗോള ബഹുമാനം ലഭിക്കുന്നുണ്ട്’; മോദിയെ പുകഴ്ത്തി അശോക് ഗെലോട്ട്

പ്രധാനമന്ത്രിയെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി. മഹാത്മാഗാന്ധിയുടെ രാജ്യത്തെ നയിക്കുന്നതിനാല്‍ മോദിക്ക് ആഗോള ബഹുമാനം ലഭിക്കുന്നുണ്ടെന്ന് അശോക് ഗെലോട്ട്. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മന്‍ഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയും വേദിയില്‍ ഉണ്ടായിരുന്നു.”പ്രധാനമന്ത്രി ലോകരാജ്യങ്ങളില്‍ പോകുന്നു, അദ്ദേഹത്തിന് വലിയ ബഹുമാനം ലഭിക്കുന്നു. എന്തുകൊണ്ടാണ്? കാരണം നരേന്ദ്ര മോദി ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനാധിപത്യം ആഴത്തില്‍ വേരാഴ്ത്തിയ രാജ്യത്തിന്റെ നേതാവാണ് അദ്ദേഹം. ഇത് അറിയാവുന്നതിനാലാണ് അദ്ദേഹത്തിനെ ജനം അഭിമാനിക്കുന്നത്”- ഗെലോട്ട് പറഞ്ഞു.”രാജസ്ഥാനിലെ ഈ പദ്ധതിയുടെ മാതൃക പ്രധാനമന്ത്രി പഠിക്കുകയാണെങ്കില്‍ ഇത് രാജ്യത്തുടനീളം നടപ്പിലാക്കാന്‍ ആഗ്രഹിച്ചേക്കാം.” സംസ്ഥാന സര്‍ക്കാരിന്റെ ചിരഞ്ജീവി പദ്ധതിയെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ബന്‍സ്വാരയെ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ സഹായിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പദ്ധതിക്ക് 50 ശതമാനം തുക സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.