Kerala Pranamam

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി മുന്‍ സൈനികന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ സൈനികന്‍ പിടിയില്‍. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ നിരന്തരമായി ചൂഷണം ചെയ്തിരുന്ന പൂവാര്‍ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗ് വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്.രണ്ട് പെണ്‍കുട്ടികളും പീഡനത്തെത്തുടര്‍ന്ന് മാനസികമായും ശാരീരികമായും വളരെയധികം മോശപ്പെട്ട നിലയിലായിരുന്നു.വനിതാ ശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലറോടായി മൂത്ത പെണ്‍കുട്ടിയാണ് പീഡനത്തെക്കുറിച്ചുള്ള വിവരം അറിയിച്ചത്. ഇളയസഹോദരിയോട് കൂടി കൗണ്‍സിലര്‍ സംസാരിച്ചതോടെയാണ് ക്രൂരമായ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞത്. കൗണ്‍സിലര്‍ പീഡന വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് വിവരം കൈമാറി. ഇതോടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ ഫോണില്‍ മറ്റ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് വിവരം.കുടുംബത്തിന്റെ ദാരിദ്രം മുതലെടുത്താണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത് . പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കുടുംബം പ്രതിയുടെ വീട്ടില്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കുടുംബത്തെ ഇയാള്‍ പണം നല്‍കി സഹായിച്ചിരുന്നു. ഈ ബന്ധം മുതലെടുത്ത് ആളില്ലാത്ത സമയത്ത് വീട്ടില്‍ എത്തുന്ന പ്രതി കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. ഇളയ പെണ്‍കുട്ടിയ്ക്ക് അതിക്രൂരമായ പീഡനമാണേല്‍ക്കേണ്ടി വന്നത്. പ്രതി മറ്റ് പെണ്‍കുട്ടികളുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളും പെണ്‍കുട്ടികളെ കാണിച്ചിരുന്നു. കൗണ്‍സിലര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടികളുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ നടപടി സ്വീകരിക്കുക.