‘ബാബരി മസ്ജിദ് തകര്‍ത്ത സമയം ശിഹാബ് തങ്ങള്‍ എടുത്ത അതേ നിലപാട്’; സാ?ദിഖലി തങ്ങളെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി
e@vartha
മലപ്പുറം: അയോധ്യാ രാമക്ഷേത്രത്തില്‍ സാദിഖലി തങ്ങളുടെ പരാമര്‍ശത്തെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നും അദ്ദേഹത്തിന്റെ പരാമര്‍ശം സദുദ്ദേശത്തോടെയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബിജെപി കലക്ക് ഉണ്ടാക്കാനാണ് നോക്കുന്നത്. ബാബരി തകര്‍ന്ന സമയത്ത് ശിഹാബ് തങ്ങള്‍ എടുത്ത നിലപാടാണ് ഇപ്പോള്‍ സാദിഖലി തങ്ങളും എടക്കുന്നത്. അന്ന് ശിഹാബ് തങ്ങള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അതു പോലെയാണ് ഇപ്പോഴും. ബിജെപിയുടെ കെണിയില്‍ വീഴേണ്ടതില്ലന്നാണ് തങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റ് പാര്‍ട്ടി ചര്‍ച്ച ചെയ്‌തെന്നും ബജറ്റിനു ശേഷം ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.രാമക്ഷേത്രത്തെ കുറിച്ചുള്ള പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവന വിവാദമായിരുന്നു. തങ്ങള്‍ ഭൂരിപക്ഷ വര്‍?ഗീയതയ്ക്ക് അനുകൂലമായി നിലപാടെടുത്തിരുന്നെന്നാണ് ഐഎന്‍എല്ലിന്റെയും സമൂഹമാധ്യമത്തിലെ ലീഗ് വിമര്‍ശകരുടെയും ആരോപണം. 10 ദിവസം മുമ്പ് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ആവശ്യമാണ് രാമക്ഷേത്രം. രാമക്ഷേത്രവും നിര്‍മ്മിക്കാനിരിക്കുന്ന ബാബ്‌രി പള്ളിയും മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് പ്രകോപനമായത്. ഐഎന്‍എല്ലും ചില സുന്നി സൈബര്‍ ഗ്രൂപ്പുകളും തങ്ങള്‍ ഭൂരിപക്ഷ വര്‍?ഗീയതയ്ക്ക് വഴങ്ങിയതായി ആരോപിച്ചു.നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിന് ലീഗും വഴങ്ങി. സമുദായ താല്‍പര്യം പ്രകടിപ്പിച്ചില്ല. ബാബരി മസ്ജിദുമായ ബന്ധപ്പെട്ട് ഇപ്പോഴും സമുദായത്തിലുള്ള വികാരം അവഗണിച്ചു എന്നിങ്ങനെയാണ് വിമര്‍ശകരുടെ ആരോപണം. നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ലീഗ് മുഖപത്രം ബാബ്‌രി മസ്ജിദ് തകര്‍ത്ത കാര്യവും മറ്റും മറച്ചു വെച്ചതും വിവാദമായിരുന്നു.