Kerala Pranamam

ബാലണ്‍ദ്യോര്‍ പുരസ്‌കാരം; മോഡ്രിച്ചിന് സാധ്യത

പാരീസ്: ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ റണ്ണേഴ്‌സ്അപ്പ് ആയ ക്രൊയേഷ്യയുടെപ്രകടനം കായിക പ്രേമികളെവന്‍ തോതിലാണ് ആകര്‍ഷിച്ചത്. ക്രൊയേഷ്യന്‍ ടീമിന്റെമുന്‍്പന്തിയിലുïായിരുന്നരïു കളിക്കാരാണ് ലുക്കാ മോഡ്രിച്ചും, ഇവാന്‍ പെരിസിച്ചും.ഫൈനലില്‍ ഫ്രാന്‍സിനോട്‌തോറ്റെങ്കിലും അവിസ്മരണീയപ്രകടനമാണ് രïു പേരും ചാമ്പ്യന്‍ഷിപ്പിലുടനീളം കാഴ്ചവെച്ചത്. ഇതില്‍ ക്യാപ്റ്റന്‍ലുക്കാ മോഡ്രിച്ചിനെതേടിഅന്തരാഷ്ട്ര പുരസ്‌കാരം പടിവാതിലില്‍ എത്തിനില്‍ക്കുന്നു.ഫുട്ബോളിലെ ഉയര്‍ന്നപുരസ്‌കാരങ്ങളിലൊന്നായ
ബാലണ്‍ദ്യോര്‍ പുരസ്‌കാരംഈ വര്‍ഷം ക്രൊയേഷ്യന്‍നായകന്‍ ലൂക്ക മോഡ്രിച്ച് നേടുമെന്നാണ് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ എറിക്ക് മാക്രുത്ത്‌വെളിപ്പെടുത്തിയിരിക്കുന്നത്.നേരത്തെമികച്ച യൂറോപ്യന്‍താരത്തിനുള്ള പുരസ്‌കാരവുംഫിഫ ദ ബെസ്റ്റ് പുരസ്‌കാരവുംമോഡ്രിച്ച് കരസ്ഥമാക്കിയിരുന്നു.ഇത്തവണ പുരസ്‌കാരം ആരുനേടുമെന്ന കാത്തിരിപ്പിലാണഫുട്‌ബോള്‍ ലോകം. ഒരു പതിറ്റാïോളമായി മെസ്സിയും, റൊണാള്‍ഡോയും പങ്കിടുന്ന പുരസ്‌കാരത്തിന് ഇത്തവണ പുതിയ അവകാശിയുïാകുമോഎന്ന കാര്യമാണ് എല്ലാവരുംഉറ്റുനോക്കുന്നത്.അതേസമയം ഔദ്യോഗികപ്രഖ്യാപനം വരുന്നതിനുമുന്‍പേ ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വോട്ടിങ് പൂര്‍ത്തിയാകാനിരിക്കെബാഴ്‌സസൂപ്പര്‍ താരം ലയണല്‍ മെസ്സിയും, യുവെന്റസ്‌സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യ മൂന്നില്‍ പോലുംഇടംപിടിച്ചിട്ടില്ലെന്നാണ്‌റിപ്പോര്‍ട്ടുകള്‍.
പുരസ്‌കാരത്തിനുള്ള വോട്ടിങ് പാതി പിന്നിട്ടപ്പോള്‍ മോഡ്രിച്ച് ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്നറിപ്പോര്‍ട്ടുകള്‍ അനുസരിച്ച്ഫ്രഞ്ച് താരങ്ങളായ റാഫേല്‍വരാന്‍ രïാം സ്ഥാനത്തുംകിലിയന്‍ എംാപ്പെ മൂന്നാമതുമാണ്.ഫിഫയുടെ അംഗരാജ്യങ്ങളിലെപര ിശ ീല ക ര്‍, ക്യാപ റ്റ് ന്‍മ ാര്‍,മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെവോട്ടിന്റെ അടിസ്ഥാനത്തിലാണ് ബാലണ്‍ദ്യോര്‍ ജേതാവിനെ തീരുമാനിക്കുന്നത്.കഴിഞ്ഞ പത്തു വര്‍ഷമായിമെസ്സിയും, റൊണാള്‍ഡോയുംഅല്ലാതെ ബാലണ്‍ദ്യോറിന്മറ്റൊരു അവകാശി ഉïായിട്ടില്ല.ഇരുവരും അഞ്ചു തവണവീതം പുരസ്‌കാരം പങ്കിട്ടു.2007-ല്‍ പുരസ്‌കാരം നേടിയബ്രസീല്‍ താരം കക്കയാണ് മെസ്സിയേയും, റോണാള്‍ഡോയേയുംകൂടാതെ അവസാനമായിബാലണ്‍ദ്യോര്‍ നേടിയ താരം.