കോഴിക്കോട്: വൈദ്യുതോല്പന്ന രംഗത്തെ മുന്‍നിരക്കാരായ ആര്‍ആര്‍ ഗ്ലോബലിന്റെ ഭാഗമായ ബിഗോസ്, കേരള വിപണിയില്‍ പ്രവേശിച്ചു. ബിഗോസ് ഇരുചക്ര വാഹന വിതരണത്തിനായി, എംസിഎച്ച് മോട്ടോഴ്സുമായി കരാര്‍ ഒപ്പിട്ടു.കണ്ണൂര്‍ റോഡില്‍, വെസ്റ്റ് ഹില്‍, കളത്തിങ്കല്‍ ആര്‍ക്കേഡില്‍ സിഎംഎച്ച് ഷോറൂം പ്രശസ്ത ചലച്ചിത്ര താരം സാനിയ ഇയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു.ബിഗോസിന്റെ പ്രശസ്തമായ ബി8, എ2 മോഡല്‍ വൈദ്യുത സ്‌കൂട്ടറുകള്‍ ആണ് കോഴിക്കോട്ട് അവതരിപ്പിച്ചിരിക്കുന്നത്.ബിഗോസ് വെബ്സൈറ്റിലൂടെ ബുക്കു ചെയ്യപ്പെട്ട, 50 ഇരുചക്രവാഹനങ്ങളുടെ വിതരണവും നടന്നു. ടെസ്റ്റ് റൈഡില്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബിഗോസിന്റെ ബി8, എ2 വൈദ്യുത സ്‌കൂട്ടറുകള്‍ സമാനതകള്‍ ഇല്ലാത്തതാണെന്ന് ആര്‍ആര്‍ ഗ്ലോബല്‍ ഫൗണ്ടറും ബിഗോസിന്റെ എംഡിയുമായ ഹേമന്ദ് കബ്റ പറഞ്ഞു.വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹന വിപണിയില്‍ ബിഗോസിന് വന്‍ സ്വാധീനം ആണുള്ളതെന്ന് സിഎംഎച്ച് മോട്ടോഴ്സ് ഡീലര്‍ പ്രിന്‍സിപ്പാള്‍ നവാസ് ചെയ്യാന്‍ പറഞ്ഞു.എ-2 ലീഥിയം ഇയോണിന് 67999 രൂപയും ബിഎട്ട്- ലീഥിയം ഇയോണിന്റെ വില 82,999 രൂപയുമാണ്.സില്‍ക്ക് ബ്ലൂ, സ്പാര്‍ക്കിളിങ്ങ് ബ്ലൂ, നെബുല ഗ്രേ, പേള്‍ വൈറ്റ് നിറങ്ങളില്‍ ലഭ്യം. https://www.BGAUSS.com/ ബിഗോസ് ബുക്കു ചെയ്യാം.റിമൂവബിള്‍ ബാറ്ററി, ആന്റി തെഫ്റ്റ് അലാറം, ആന്റി തെഫ്റ്റ് മോട്ടോര്‍ ലോക്കിങ്ങ്, എല്‍ഇഡി ഇന്‍സ്ട്രമെന്റല്‍ പാനല്‍, മള്‍ട്ടി കളേര്‍ഡ് ഡിജിറ്റല്‍ ഡിസ്പ്ലേ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ് ബിഗോസ് ഇരുചക്ര വാഹനങ്ങള്‍