ബിഹാറില്‍ എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യാ മുന്നണി

പട്‌ന: എക്‌സിറ്റ്‌പോള് പ്രവചനങ്ങളേയും കടത്തിവെട്ടി ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പില് എന്ഡിഎ വന് ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. മൂന്നില് രണ്ട് ഭൂരിപക്ഷത്തോടെ എന്ഡിഎ അധികാരത്തുടര്ച്ച നേടിയപ്പോള് നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാര് മുഖ്യമന്ത്രിയാകാന് പോകുന്നത്. 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോള് എന്ഡിഎ 181 സീറ്റുകളില് ലീഡ് ചെയ്യുന്നുണ്ട്. 80-ലേറെ സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയാകാന് ജെഡിയുവും ബിജെപിയും തമ്മിലാണ് പോരാട്ടം. 80 ഓളം സീറ്റുകളിലാണ് ഇരുപാര്ട്ടികളും ലീഡ് ചെയ്യുന്നത്. എന്നാല് ആകെ 60-ല് താഴെ സീറ്റുകള് മാത്രമാണ് ഇന്ത്യാ മുന്നണിക്ക് നേടാനായത്. ഇതില് 33 ഓളം സീറ്റുകളില് ആര്‌ജെഡി ലീഡ് ചെയ്യുമ്പോള് അഞ്ച് സീറ്റുകളില് മാത്രം ലീഡ് ചെയ്യുന്ന കോണ്ഗ്രസ് വന് തകര്ച്ചയാണ് നേരിടുന്നത്.മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപാര്ട്ടികള്ക്കും തിരിച്ചടിയുണ്ടായി. 2020-ല് 12 സീറ്റുകള് ലഭിച്ച സിപിഐ എംഎല് നിലവില് ആറില് സീറ്റില് മാത്രമാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ ഒരിടത്തേ ലീഡുള്ളൂ. രണ്ട് സീറ്റുകള് തന്നെ ഉണ്ടായിരുന്ന സിപിഐക്ക് ഇത്തവണ ഒരു സീറ്റില് പോലും ലീഡില്ല.
.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…