Kerala Pranamam

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ:

ബര്‍ലിന്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും വീണ്ടും പ്രഖ്യാപിക്കുകയാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ പാര്‍ലമെന്ററി പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് ജോഹാന്‍ വാഡെഫുള്‍ നിലപാട് വ്യക്തമാക്കിയത്.
പാക്കിസ്ഥാന്റെ അണുവായുധ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. ഭീകരവാദത്തോട് സന്ധിയില്ലാത്ത പോരാട്ടത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇന്ത്യന്‍ സംഘം ജോഹാന്‍ വാഡെഫുളിനെ അറിയിച്ചു. രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തില്‍ ഡി. പുരന്ദേശ്വരി, പ്രിയങ്ക ചതുര്‍വേദി, ഗുലാം അലി ഖട്ടാന, അമര്‍ സിങ്, സമിക് ഭട്ടാചാര്യ, എം. തമ്പിദുരൈ, എം.ജെ. അക്ബര്‍, പങ്കജ് സരണ്‍ എന്നിവരാണുള്ളത്.