കൊടുങ്ങല്ലൂര്‍ മത്സ്യബന്ധന യാനങ്ങള്‍ക്കു ( ഔട്ട് ബോര്‍ഡ് എന്‍ജിന്‍) മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിനു വള്ളങ്ങള്‍ക്കു ഏര്‍പ്പെടുത്തിയ കാലാവധി ഒട്ടേറെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു പെര്‍മിറ്റ് നഷ്ടമാകും. വള്ളങ്ങള്‍ക്കു 8 വര്‍ഷം, ഫൈബര്‍ വള്ളങ്ങള്‍ക്കു 12 വര്‍ഷം 10 വര്‍ഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. തീരദേശത്തെ മത്സ്യത്തൊഴിലാളികളില്‍ ഒട്ടേറെ പേര്‍ക്കു 8 വര്‍ഷവും 12 വര്‍ഷം പിന്നിട്ട വള്ളങ്ങളാണുള്ളത്. ഫിഷറീസ് വകുപ്പിന്റെ പുതിയ നിര്‍ദേശ പ്രകാരം പരമ്പരാഗതമായ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്കു പെര്‍മിറ്റ് നഷ്ടപ്പെടും.ജനുവരി 16 നാണ് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിനുള്ള പ്രത്യേക എന്‍ജിന്‍ പരിശോധന. ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് വകുപ്പ് എന്നിവ ചേര്‍ന്നു ജില്ലയില്‍ 10 കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്. അഴീക്കോട് മുനക്കല്‍, അഴീക്കോട് ലൈറ്റ് ഹൗസ്, പി. വെമ്പല്ലൂര്‍ ശ്രീകൃഷ്ണ മുഖം ബീച്ച്, പെരിഞ്ഞനം ആറാട്ട് കടവ്, കയ്പമംഗലം കൂരിക്കുഴി, കഴിമ്പ്രം ബീച്ച്, നാട്ടിക ബീച്ച്, തളിക്കുളം നമ്പിക്കടവ്, ബ്ലാങ്ങാട് ബീച്ച്, എടക്കഴിയൂര്‍ ബീച്ച് എന്നിവിടങ്ങളിലാണു പരിശോധന സെന്ററുകള്‍.സംയുക്ത പരിശോധനയ്ക്കു മുന്‍പ് ഫിഷറീസ് വകുപ്പ് തീരുമാനം പുനഃ പരിശോധക്കണമെന്ന് ആവശ്യപ്പെട്ടു മത്സ്യത്തൊഴിലാളികള്‍ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും തൊഴിലാളികള്‍ക്കു അനുകൂല മറുപടിയല്ല ലഭിച്ചില്ല. കോവിഡ് പ്രതിസന്ധിയും മത്സ്യക്ഷാമവും ഇന്ധന വില വര്‍ധനയും കാരണം മത്സ്യമേഖലയാകെ തകര്‍ന്നിരിക്കുകയാണ്. ഇതിനിടിയിലാണു സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനു മുന്‍പ് 2015 മാര്‍ച്ച് 8 നായിരുന്നു സംയുക്ത പരിശോധന. ജില്ലയില്‍ 623 പെര്‍മിറ്റാണ് നിലവിലുള്ളത്. ഈ വര്‍ഷം 400 മണ്ണെണ്ണ പെര്‍മിറ്റിനു 400 അപേക്ഷകളാണു ലഭിച്ചിട്ടുള്ളതെന്നു അധികൃതര്‍ അറിയിച്ചു.