മധ്യപ്രദേശിലെ പടക്ക ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; 11 പേര്‍ മരിച്ചു
e@vartha
മധ്യപ്രദേശ് ഹര്‍ദ ജില്ലയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 60 ഓളം പേര്‍ക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.സംഭവം നടക്കുമ്പോള്‍ 150 ഓളം തൊഴിലാളികള്‍ ഫാക്ടറി പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിശക്തമായ സ്‌ഫോടനമാണ് പടക്ക ഫാക്ടറിയില്‍ ഉണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം സിയോനി മാള്‍വ പ്രദേശത്തം വരെ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ‘രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെയും വിളിച്ചിട്ടുണ്ട്’-ജില്ലാ കളക്ടര്‍ ഋഷി ഗാര്‍ഗ് പറഞ്ഞു.