Kerala Pranamam

മലമ്പുഴ ഡാമില്‍ 45 ഹെക്ടറിലായി മഹാശിലാ നിര്‍മിതികള്‍; അമ്പരന്ന് പുരാവസ്തു ഗവേഷകര്‍

 

 

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമിനടുത്ത് നടത്തിയ ഉദ്ഖനനത്തില്‍ വന്‍തോതില്‍ മഹാശിലാ (മെഗാലിത്തിക് ) നിര്‍മിതികള്‍ കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ശിലാ നിര്‍മിതികളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 45 ഹെക്ടര്‍ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന 110-ലേറെ മഹാശിലാ നിര്‍മിതികളാണ് കണ്ടെത്തിയത്.
മലമ്പുഴ ഡാമിലെ ദ്വീപുകള്‍ പോലുള്ള കുന്നുകളിലാണ് ശിലാ നിര്‍മിതികള്‍ കണ്ടെത്തിയത്. ഭീമന്‍ ഗ്രാനൈറ്റ് ഫലകങ്ങളും പാറക്കല്ലുകളും ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ചിലത് ലാറ്ററൈറ്റ് കല്ലുകള്‍ കൊണ്ടാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു.