Kerala Pranamam

മലയാളം മിഷന്‍ മധ്യപ്രദേശ് ചാപ്റ്റര്‍ ഭോപ്പാല്‍ മേഖലാ പഠനോത്സവ തയ്യാറെടുപ്പില്‍…

KAROND &SURYA മേഖല മലയാളം ക്ലാസ് പഠനോത്സവത്തിന് വേïിയുള്ള പ്രാഥമിക കളരിയായിരുന്നു.കുട്ടികളെ വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും മാതൃകാ ചോദ്യപേപ്പര്‍ നല്‍കി ആ സമയത്ത് തന്നെ ഉത്തരം എഴുതാന്‍ കുട്ടികള്‍ സന്തോഷപൂര്‍വ്വം മുന്നോട്ടു വരികയും നിശ്ചിത സമയത്ത് തന്നെ ഈ പ്രക്രിയ കൈവരിക്കാന്‍ കഴിഞ്ഞു എന്നത് മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ക്കു വളരെ ആത്മവിശ്വാസം നല്‍കുന്നതാണ് . ഈ മേഖലകളിലെ പഠനക്കളരിയില്‍ മധ്യപ്രദേശ് ചാപ്റ്റര്‍ മലയാളം മിഷന്‍ പ്രസിഡന്റ് ശ്രീ എസ്.ഗോപകുമാര്‍ , സെക്രട്ടറി പീ.ടി ദിനേശന്‍,കണ്‍വീനര്‍ ശ്രീ കെ.ആര്‍ മനോജ് കുമാര്‍, ജനറല്‍ കൗണ്‍സില്‍ അംഗം ശ്രീ.ഷീബാ മനോജ് ,മേഖലാ കോഡിനേറ്റര്‍ ശ്രീ.ബിവിന്‍ കെ,വി , ശ്രീ മുഹമ്മദ് റാഫി അധ്യാപകരായ ശ്രീ പ്രതീഷ് ഭാനുമതി കൃഷ്ണന്‍ , ശ്രീ ശാലിനി സനീഷ് , ശ്രീ.ഗായത്രി അനൂപ് ശ്രീ രോഹിണി ബിവിന്‍, ശ്രീ ശ്രീകല പ്രതീഷ് കോളര്‍ മേഖലയിലെ അധ്യാപകരായ ശ്രീ അനിത ഗോപന്‍ , ശ്രീ സുനിത ഗോപി എന്നിവര്‍ നേതൃത്വം നല്‍കുകയും മലയാളം മിഷന്‍ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീ അരുണ്‍കുമാര്‍ വേï സഹായങ്ങള്‍ ചെയ്തു.തരികയും നിശ്ചയദാര്‍ഢ്യത്തോടെ കൂടി അധ്യാപകര്‍ ഇത് ഏകോപിക്കുകയും അങ്ങനെ എല്ലാവരുടെയും തികഞ്ഞ പങ്കാളിത്തത്തോടുകൂടി ഒരു ചെറിയ ഉത്സവമാക്കി തന്നെ ഇന്നത്തെ ക്ലാസ് സന്തോഷകരമാക്കി തീര്‍ക്കുവാനും സാധിച്ചു .ഇത് ഇത്രയും വിജയകരമാക്കിയ മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളെടെയും രക്ഷിതാക്കളെയും സഹകരണവും പ്രവര്‍ത്തനങ്ങളും വളരെയധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണ് ഈ അവസരത്തില്‍ ഗാന്ധിജയന്തി ദിനാശംസകളും കൈമാറിയാണ് കുട്ടികള്‍ പിരിഞ്ഞത്.