മധ്യപ്രദേശ് ചാപ്റ്റര്‍ പുതിയ മലയാളം മിഷന്‍ പഠനകേന്ദ്രം സെന്റ് പോള്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭോപ്പാലില്‍ 26.11.2023 ഞായറാഴ്ച ബഹുമാനപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജയ്‌സണ്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ മലയാളം മിഷന്‍ മധ്യപ്രദേശ് ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ ഗോപകുമാര്‍ എസ് അധ്യക്ഷത വഹിക്കുകയും ചെയര്‍മാന്‍ ശ്രീ ഓ.ഡി.ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സെക്രട്ടറി ശ്രീ പി.റ്റി. ദിനേശന്‍,കണ്‍വീനര്‍ ശ്രീ മനോജ് കുമാര്‍ , ജോയിന്‍ സെക്രട്ടറി ശ്രീമതി ആര്യ നന്ദകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കുകയുണ്ടായി..ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീമതി റോണി ടീച്ചര്‍ സ്വാഗതം ആശംസിക്കുകയും M.P.. Chapter അക്കാഡമിക് പ്രസിഡണ്ട് ശ്രീമതി ഉഷ വിശ്വനാഥന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ മലയാളം അധ്യാപകരായ ശ്രീമതി അനിത ഗോപന്‍ ശ്രീമതി രമ ടീച്ചര്‍ അധ്യാപകന്‍ ശ്രീ ഷാബു എസ് ധരന്‍ എന്നിവരും സന്നിഹിതരായിരുന്നു.സെന്റ് പോള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജെയിസണ്‍, ശ്രീമതി റോണി ജോയ്, ശ്രീമതി സുജാ വര്‍ഗീസ്, ശ്രീമതി സന്ധ്യ പിള്ള, ശ്രീമതി ജയശ്രീ നായര്‍, ശ്രീമതി റജീന ബേബി, ശ്രീമതി ജ്യോതി രാജീവ് തുടങ്ങിയ സെന്റ് പോള്‍സ് സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കും കണിക്കൊന്ന പുസ്തകo കൈമാറിക്കൊണ്ട് സദസ്സില്‍ അഭിനന്ദിക്കുകയും ഉണ്ടായി.മലയാളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികളെ ചേര്‍ത്തുകൊണ്ട് എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4 മണി മുതല്‍ സെന്റ് പോള്‍ സ്‌കൂളില്‍ വച്ച് ക്ലാസ് നടത്തുവാനും പ്രഖ്യാപനം ഉണ്ടായി.