മധ്യപ്രദേശ് : മലയാളം മിഷന്‍ മധ്യപ്രദേശ് ചാ പ്റ്ററിന്റെ പ്രവര്‍ത്തന ഭൂപടത്തില്‍ പുതിയ അടയാളപ്പെടുത്തലുമായി ഭോപ്പാല്‍ മേഖലയില്‍ ഇരുപത്തിനാലാം സെന്റര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഒ.ടി ജോസഫ്് ഉദ്ഘാടനം നിര്‍വഹിച്ചു .പ്രസ്തുത ഉദ്ഘാടന മഹോത്സവത്തില്‍ അധ്യാപകയും കവിയത്രി കൂടിയായ സിന്ധു അനില്‍കുമാര്‍ ഈശ്വര പ്രാര്‍ത്ഥന ആലപിക്കുകയും ചാപ്റ്റര്‍ ജനറല്‍ കൗണ്‍സിലംഗം കെ.എം രഘു സ്വാഗതം ആശംസിക്കുകയും,ചാപ്റ്റര്‍ പ്രസിഡന്റ് എസ്.ഗോപ കുമാര്‍ അധ്യക്ഷ പ്രസംഗം നടത്തുകയും ,ചാപ്റ്റര്‍ കണ്‍വീനര്‍ ശ്രീ കെ.ആര്‍ മനോജ് കുമാര്‍ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ,ചാപ്റ്റര്‍ സെക്രട്ടറി ശ്രീ പി.ടി ദിനേശന്‍ അക്കാദമിക് വിഭാഗം മേധാവി ,ശ്രീ ഉഷാ വിശ്വനാഥന്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ശ്രീ കെ.പി ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും സെന്ററിലെ അധ്യാപകനും കഥാകൃത്തു കൂടിയായ ഷാബു ശ്രീധരന്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു .എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ പ്രവര്‍ത്തനത്തെ ഹൃദയത്തിലേറ്റന്ന ഒരു മലയാളി സദസ്സാണ് ഇതിന് സാക്ഷ്യം വഹിച്ചത.് വളരുന്ന തലമുറയ്ക്ക് മാതൃഭാഷയോടുള്ള സ്നേഹം അത് പകര്‍ന്നു കൊടുക്കാനുള്ള പ്രവര്‍ത്തനം മറ്റ് കലാസാഹിത്യ സാംസ്‌കാരിക മേഖലകളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പങ്കാളിത്തം ഇതെല്ലാം ഈ ഉദ്ഘാടന വേളയില്‍ പരാമര്‍ശിക്കപ്പെട്ടു എന്നുള്ളത് ഈ മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ക്ക് അഭിമാനിയ്ക്കാന്‍ വകനല്‍കുന്നതാണ്.ഈ പുതിയ പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന അനില്‍കുമാറിന്റെ ശ്രമം വേദിയില്‍ എടുത്ത് പറഞ്ഞു. മലയാളഭാഷാ സ്നേഹികളുയും ഉമയുടെ പ്രവര്‍ത്തകരുയും രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി കുട്ടികള്‍ക്ക് കണിക്കൊന്ന പുസ്തകം നല്‍കുകയും ചെയ്തു. മലയാളഭാഷയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉïാകട്ടെ എന്നും ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മലയാളം മിഷന്‍ മധ്യപ്രദേശ് ചാപ്റ്ററിന്റെ പേരില്‍ ഭാഷ അഭിവാദ്യങ്ങള്‍ നേരുന്നതായും ചെയര്‍മാന്‍ പറഞ്ഞു.