2020 ആഗസ്റ്റ് 15ന് ശ്രീ സൂര്യ കൃഷ്ണമൂർത്തി ഭദ്രദീപം കൊളുത്തി അന്നത്തെ മലയാളം മിഷൻ ഡയറക്ടർ ആയിരുന്ന ശ്രീ സുജ സൂസൻ ജോർജിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ച മലയാളം മിഷൻ ഭോപ്പാൽ മേഖല വളരെ വിശാലമായ പ്രവർത്തനത്തിലൂടെ മധ്യപ്രദേശ് ചാപ്റ്ററായി മാറിക്കഴിഞ്ഞിരിക്കുകയാണ് ശ്രീ ഓഡി ജോസഫ് ചെയർമാനായും ശ്രീS ഗോപകുമാർ പ്രസിഡന്റ് ശ്രീ പിടി ദിനേശൻ സെക്രട്ടറി ശ്രീ കെ ആർ മനോജ് കൺവീനർ ശ്രീ ആര്യ നന്ദകുമാർ ജോയിൻ സെക്രട്ടറി ശ്രീ കെ പി ദാസ് വൈസ് പ്രസിഡന്റ് കൂടാതെ ശ്രീ ബാബു തോമസ് ശ്രീ ഡോക്ടർ മണികണ്ഠൻ ശ്രീ തുളസീധരൻ ശ്രീ ആർ എസ് പിള്ള എന്നിവർ ഉപദേശക സമിതി അംഗങ്ങളായും 15 ൽ പരം ജനറൽ കൗൺസിൽ അംഗങ്ങളും 10 കോർഡിനേറ്റർമാരും നാല്പതോളം അധ്യാപകരും 390ല്‍ പരം കുട്ടികളും അടങ്ങുന്ന ഒരു മഹാ വൃക്ഷമായി മലയാളം മിഷൻ മധ്യപ്രദേശിൽ മാറിക്കഴിഞ്ഞിരിക്കുകയാണ് മലയാളഭാഷയുടെ പ്രചരണത്തിനും കേരള സാംസ്കാരിക തനിമ നിലനിർത്തുന്നതിനും വിവിധ കലാസാഹിത്യ മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി പഠനയാത്ര ഓണം ക്രിസ്തുമസ് സ്വാതന്ത്ര്യ ദിനം കേരളപ്പിറവി ആഘോഷം ഭാഷാ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മലയാളത്തിന്റെ മധുരം മധ്യപ്രദേശിൽ എല്ലായിടത്തും എത്തിക്കുവാനുള്ള ശ്രമത്തിൽ മലയാള ഭാഷാ പ്രേമികളുടെയും കുട്ടികളുടെയും രക്ഷകർത്താക്കളുടെയും നിസ്വാർത്ഥമായ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെയും മലയാളം മിഷൻ കേരള സർക്കാർ പ്രതിനിധികളുടെയും അതിന് ഇവിടെ നേതൃത്വം നൽകുന്ന ഉമയുടെ പ്രസിഡന്റ് ശ്രീ ഓടി ജോസഫ് സെക്രട്ടറി ശ്രീ കെ പി ദാസ് തുടങ്ങി എല്ലാ കമ്മിറ്റി അംഗങ്ങളുടെയും നല്ലൊരു രീതിയിൽ ഇതിന്റെ പ്രചരണങ്ങൾ നടത്തുന്ന s2r ക്രിയേഷൻ തുടങ്ങി എല്ലാവരും തരുന്ന അകമഴിഞ്ഞ പിന്തുണ വാക്കുകൾക്ക് അതീതമാണ് അടുത്തമാസം അവസാനം നടക്കുന്ന നടക്കുന്ന പഠനോത്സവം കേരളപ്പിറവി ആഘോഷവും മലയാളം കുട്ടി ക്ലബ്ബുകളുടെ ഉദ്ഘാടനവും മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതി ചേർക്കുകയാണ് ഇതുവരെ ഇതിന് നൽകിയ എല്ലാ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം തുടർന്നുള്ള പ്രവർത്തനത്തിലും എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എല്ലാ മലയാളഭാഷാ പ്രേമികൾക്കും ഗാന്ധിജയന്തി ദിന ആശംസകൾ നേരുന്നു….. എന്ന് സ്നേഹത്തോടെ കെ ആർ മനോജ് മധ്യപ്രദേശ് ചാപ്റ്റർ കൺവീനർ