Kerala Pranamam

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു


വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്. സുരേഷിനും പരുക്കേറ്റു. വയനാട് മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശത്തെ വനത്തിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ ആണ് സംഭവം. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചു.