Kerala Pranamam

യുഎസ് സൈനിക വിമാനത്തെ റഷ്യ തടഞ്ഞെന്ന് ആരോപണം

വാഷിങ്ടണ്‍: യുഎസ് നാവികസേനാ വിമാനത്തെ റഷ്യന്‍ വ്യോമാതിര്‍ത്തിക്കു സമീപം പ്രതിരോധിക്കാന്‍ റഷ്യശ്രമിച്ചതായി യുഎസ് പ്രതിരോധവകുപ്പിന്റെ ആരോപണം.കരിങ്കടലിനു മുകളിലെ വ്യോമമേഖലയിലാണ് യുഎസ്‌വിമാനത്തെ റഷ്യന്‍ വിമാനംതടസപ്പെടുത്താന്‍ ശ്രമിച്ചതെന്നും യുഎസ് സൈനികവൃത്തങ്ങള്‍.ഏകദേശം 25 മിനിറ്റോളംറഷ്യയുടെ എസ് യു-27 ജെറ്റ്‌വിമാനം യുഎസ് വിമാനത്തിന്റെയാത്രാപാതയില്‍ തടസംസൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.സംഭവം റഷ്യ മുന്‍ കൂട്ടിആസൂത്രണം ചെയ്തതാണെന്ന് യുഎസ് ആരോപിക്കുന്നു.അതിവേഗത്തില്‍ വിമാനംപറന്നതിനാല്‍ യുഎസിന്റെഇപി-3 വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് വന്‍ പ്രകമ്പനംഅനുഭവപ്പെട്ടുവെന്നും യുഎസ്പ്രതിരോധവകുപ്പ്.അതേസമയം റഷ്യ യുഎസിന്റെ ആരോപണങ്ങള്‍നിഷേധിച്ചിട്ടുണ്ട്. റഷ്യയുടെവ്യോമാതിര്‍ത്തി കടക്കാന്‍ശ്രമിച്ച വിമാനത്തിന് മുന്നറിയിപ്പു നല്‍കുക മാത്രമാണ്‌ചെയ്തതെന്ന് റഷ്യ അറിയിച്ചു.വ്യോമാതിര്‍ത്തി കടക്കുന്നതുവരെ വിമാനത്തിന് അകമ്പടിനല്‍കുകയാണു ചെയ്തത്.വിമാനത്തിന് ഭീഷണിയുളവാ
ക്കുന്ന തരത്തിലുള്ള നടപടികള്‍ക്കു മുതിര്‍ന്നിട്ടില്ലെന്നുംറഷ്യ അറിയിച്ചു.തിങ്കളാഴ്ചയായിരുന്നു സംഭവം. യുഎസ് വിമാനം ദിനംപ്രതിയുള്ള നടപടികള്‍ നടത്തുന്നതിനിടെ പ്രകോപനമില്ലാതെറഷ്യന്‍ വിമാനം പ്രതിരോധംതീര്‍ത്തെന്നും പെന്റഗണ്‍ കൂട്ടിച്ചേര്‍ത്തു.