റഷ്യ-യുക്രൈന്‍ യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ഒഡെസ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഈ മേഖലയില്‍ റഷ്യന്‍ വിമാനം വെടുവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ചെര്‍ണിവില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു.അതേസമയം, തീവ്ര യുദ്ധമേഖലയായ ഖാര്‍ക്കിവിലെ ഇന്ത്യക്കാരെ പുറത്തിറക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. നേരിടേണ്ടി വന്നേക്കാവുന്ന സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ‘വിവരങ്ങള്‍ കൂടെയുള്ളവരുമായി പങ്കുവയ്ക്കണം, പരിഭ്രാന്തരാകരുത്, വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി വിവരങ്ങള്‍ ക്രോഡീകരിക്കുക, കണ്‍ട്രോള്‍ റൂമുമായി ലൊക്കേഷന്‍ പങ്കുവയ്ക്കുക’- തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. ഒരു നേതാവ് ഉള്‍പ്പെടെ പത്ത് സംഘങ്ങളാകണണെന്നും നിര്‍ദേശം നല്‍കി.അതേസമയം, റഷ്യ-യുക്രൈന്‍ രണ്ടാംവട്ട ചര്‍ച്ചയും പരാജയമായി. സൈനിക പിന്മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രണ്ടാം വട്ട ചര്‍ച്ചയില്‍ ധാരണയായില്ല. മൂന്നാംവട്ട സമാധാന ചര്‍ച്ച ഉടന്‍ നടത്താനും തീരുമാനമായെന്ന് യുക്രൈന്‍ അറിയിച്ചു.